Home Malayalam രോഗം ഒന്നുമില്ല, സ്‌കാനിങ് റിപ്പോര്‍ട്ടിലും കുഴപ്പമില്ല, ബസില്‍ യാത്ര ചെയ്യവേ 12 വയസുകാരന്‍ ഛര്‍ദ്ദിച്ചു, പിന്നാലെ...

രോഗം ഒന്നുമില്ല, സ്‌കാനിങ് റിപ്പോര്‍ട്ടിലും കുഴപ്പമില്ല, ബസില്‍ യാത്ര ചെയ്യവേ 12 വയസുകാരന്‍ ഛര്‍ദ്ദിച്ചു, പിന്നാലെ മരണം

186
0

എരുമേലി: 12 വയസ്സുകാരന്റെ അകാല മരണം വിശ്വസിക്കാനാകാതെ ഒരു നാട്. കാര്യമായ രോഗങ്ങളോ മറ്റോ ഇല്ലാതെയായിരുന്നു കുട്ടി മരണപ്പെട്ടത്. അച്ഛനും അമ്മയ്ക്കും സഹോദരനും ഒപ്പം ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ആദിത്യന്‍ എന്ന 12 വയസ്സുകാരന്‍ മരണപ്പൈട്ടത്. ഉറ്റവര്‍ നോക്കി നില്‍ക്കെ മരണത്തിന്റെ നിശബ്ദതയിലേക്ക് അവന്‍ വീഴുകയായിരുന്നു. കാളകെട്ടി തെക്കേച്ചെരുവില്‍ സന്തോഷ്-സ്മിത ദമ്പതികളുടെ മകന്‍ ആദിത്യനാണ് മരിച്ചത്.

വല്ലപ്പോഴും ആദിത്യന് വയറുവേദന അനുഭവപപ്പെട്ടിരുന്നു. പല ഡോക്ടര്‍മാരുടെ ചികിത്സയ്ക്ക് വിധേയനാക്കുകയും ചെയ്തു. സ്‌കാനിംഗ് ഉള്‍പ്പെടെയുള്ളവ ചെയ്‌തെങ്കിലും കാര്യമായി ഒരു രോഗത്തിന്റെ തുമ്പും ലഭിച്ചിരുന്നില്ല. ഇന്നലെ രാവിലെ വീണ്ടും അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആദിത്യനെയും സഹോദരന്‍ അദൈതിനെയും കൂട്ടി സന്തോഷും സ്മിതതയും ആശുപത്രിയില്‍ പോകാന്‍ കാളകെട്ടിയില്‍ നിന്നും ബസ് കയറി.

ബസില്‍ കയറി അഞ്ച് കിലോമീറ്റര്‍ പിന്നിട്ടപ്പോഴേ ആദിത്യന്‍ ഛര്‍ദ്ദിച്ചു. തുടര്‍ന്ന് ബസ് ജീവനക്കാര്‍ ഓട്ടോ ഏര്‍പ്പാടാക്കി അതില്‍ കയറ്റി ഇവരെ ആശുപത്രിയിലേക്ക് വിട്ടു. മുക്കൂട്ടുത്തറ അസീസി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ ആദിത്യന് ജീവന്‍ നഷ്ടമായിരുന്നു. കോരുത്തോട് സികെഎംഎം സ്‌കൂള്‍ 7ാം ക്ലാസ് വിദ്യാര്‍ഥിയാണ്.

ആദിത്യന് അങ്ങനെ എടുത്തു പറയത്തക്ക രോഗങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സ്‌കാനിങ് ചെയ്‌തെങ്കിലും റിപ്പോര്‍ട്ടില്‍ നിസ്സാര പ്രശ്‌നങ്ങള്‍ പോലും ഉണ്ടായിരുന്നില്ല. രോഗ ലക്ഷണങ്ങളും അങ്ങനെ ഉണ്ടായിരുന്നില്ലെന്ന് മുക്കൂട്ടുതറ ചെറുപുഷ്പം ആശുപത്രിയിലെ ഡോക്ടര്‍ ടി.എല്‍. മാത്യു പറയുന്നു. മരണകാരണം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വ്യക്തമാകൂ. കുട്ടിയുടെ മരണത്തെ തുടര്‍ന്ന് ബോധരഹിതയായ അമ്മ സ്മിതയെ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here