Home Entertainment ജോസഫിലെ നായികാ ആത്മീയ രാജൻ വിവാഹിതയായി!!

ജോസഫിലെ നായികാ ആത്മീയ രാജൻ വിവാഹിതയായി!!

126
0

നടി ആത്മീയ രാജന്‍ വിവാഹിതയായി. മറൈന്‍ എഞ്ചിനീയറായ സനൂപാണ് വരന്‍. ഇന്നലെ രാവിലെ കണ്ണൂര്‍ ധര്‍മ്മശാലയിലെ ലക്‌സോട്ടിക കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. വെള്ളത്തൂവല്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ആത്മീയ മനംകൊത്തി പറവൈ, റോസ് ഗിത്താറിനാല്‍, ജോസഫ്, കാവിയന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.

എന്നാല്‍ ജോസഫിലെ അഭിനയത്തിലൂടെയാണ് താരം പ്രശസ്തിയില്‍ എത്തിയത്. ജോസഫിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക് അസോസിയേഷന്‍ പുരസ്‌കാരവും ആത്മീയ സ്വന്തമാക്കി. പിന്നീട് ‘മാര്‍ക്കോണി മത്തായി’ എന്ന ചിത്രത്തില്‍ നയിയ്ക്കായി താരം എത്തി. മലയാളത്തിലും തമിഴിലുമായി എട്ടോളം ചിത്രങ്ങളില്‍ താരം അഭിനയിച്ചു.