Home Entertainment ഒരുമിച്ചു വളരാം, പ്രേമിക്കാം, ഒരുമിച്ചു മരിക്കാം പ്രിയതമന് പിറന്നാൾ ആശംസയുമായി അഭയ ഹിരണ്മയി

ഒരുമിച്ചു വളരാം, പ്രേമിക്കാം, ഒരുമിച്ചു മരിക്കാം പ്രിയതമന് പിറന്നാൾ ആശംസയുമായി അഭയ ഹിരണ്മയി

93
0
gopi sundar birthday

ഗോപി സുന്ദർ എന്ന സം​ഗീത സംവിധായകൻ മലയാളിക്ക് പ്രിയപ്പെട്ടവനായി മാറികഴിഞ്ഞു. അ​ദ്ദേഹത്തിന്റെ പല പാട്ടുകളും ഹിറ്റുകളുടെ ​ഗണത്തിലേക്ക് എത്തപ്പെട്ടു. ഗോപിയുടെ പ്രണയിനിയും ജീവിത പങ്കാളിയുമാണ് ഗായികയായ അഭയ ഹിരൺമയി. നിരവധി ആരാധകരാണ് ഇരുവർക്കുമുള്ളത്. നേരത്തെ ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ച് അഭയ ഹിരൺമയി നടത്തിയ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴി ഒരുക്കിയിരുന്നു. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ അവർ തങ്ങളുടെ ജീവിതം ആഘോഷമാക്കുകയാണ്.

വ്യക്തി ജീവിതത്തിൽ മാത്രമല്ല സംഗീത ജീവിതത്തിലും ഇരുവരും നിരവധി തവണ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. നാക്കു പെന്റ നാക്കു ടക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, 2 കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ്, സത്യ, ഗൂഢാലോചന എന്നീ ചിത്രങ്ങളിൽ ഗോപീ സുന്ദറിന്റെ സംഗീതത്തിൽ അഭയ ഗാനം ആലപിച്ചിട്ടുണ്ട്. ഗോപിസുന്ദറിന് പിറന്നാൾ ആശംസ നേർന്നു കൊണ്ട് നിരവധി ആളുകളാണ് രംഗത്ത് വരുന്നത്. അഭയ പങ്കിട്ട ആശംസയാണ് വൈറലാവുന്നത്. ഹാപ്പി ബർത്ത് ഡേ ഏട്ടാ, ‘ഒരുമിച്ചു വളരാം, പ്രേമിക്കാം, ഒരുമിച്ചു മരിക്കാം സർവ്വശക്തൻ നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നാണ് അഭയ കുറിച്ചത്.

കഴിഞ്ഞ പ്രണയദിനത്തിൽ ആയിരുന്നു ഇരുവരും തങ്ങളുടെ ബന്ധത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. 10 വർഷത്തിലധികമായി ഇരുവരും ലിവിങ് റിലേഷനിലാണ്. ഗോപിസുന്ദർ വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുണ്ട്. അതിനിടയിൽ അഭയ ഹിരണ്മയി യുമായുള്ള ബന്ധം വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഗോപിസുന്ദർ ഭാര്യ പ്രിയ തന്നെയാണ് ഇക്കാര്യം ആദ്യമായി സമൂഹമാധ്യമങ്ങളുടെ ശ്രദ്ധയ്ക്ക് കൊണ്ടുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here