Home Malayalam വേശ്യകളാണ് അവിടെയുളളത് സാറ് എന്തിനാണ് അങ്ങോട്ട് പോകുന്നതെന്ന് ചോദിച്ചു, ദേവന്‍

വേശ്യകളാണ് അവിടെയുളളത് സാറ് എന്തിനാണ് അങ്ങോട്ട് പോകുന്നതെന്ന് ചോദിച്ചു, ദേവന്‍

135
0

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദേവന്‍. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ അദ്ദേഹം കടന്ന് കൂടി. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങിയ താരമാണ് അദ്ദേഹം. ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ് ദേവന്‍. താരത്തിന്റെ നവകേരള പീപ്പിള്‍സ് പാര്‍ട്ടി അടുത്തിടെ ബിജെപിയില്‍ ലയിച്ചിരുന്നു. ഇപ്പോള്‍ പീരുമേട്ടില്‍ വെച്ച് തനിക്ക് ഉണ്ടായ ഒരു അനുഭവം പറഞ്ഞിരിക്കുകയാണ് ദേവന്‍.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ദാവന്‍ മനസുതുറന്നത്. പീരുമേട്ടിലെ ഒരു പ്രദേശത്ത് താമസിക്കുന്ന കുറച്ച് ജനങ്ങളുടെ ദുരിതം കേട്ടറിഞ്ഞ് അവിടെ എത്തിയപ്പോള്‍ തനിക്ക് വേറിട്ട സ്വീകരണമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.ദേവന്റെ വാക്കുകള്‍ ഇങ്ങനെ, അവിടേക്ക് പോകുന്ന കാര്യം പറഞ്ഞപ്പോള്‍ ചിലര്‍ എന്നോട് വേശ്യകളാണ് അവിടെയുളളത് സാറ് എന്തിനാണ് അങ്ങോട്ട് പോകുന്നതെന്ന് ചോദിച്ചു. അതൊന്നും ഞാന്‍ കണക്കാക്കിയില്ല.

അവിടെ ചെന്നപ്പോള്‍ അവര്‍ ചോദിച്ചു സാറും ഞങ്ങളുടെ സെല്‍ഫി എടുക്കാന്‍ വന്നതാണോയെന്ന്. അല്ലെന്ന് ഞാന്‍ പറഞ്ഞു. അവര്‍ കുറച്ചു റേഷനരി എടുത്ത് എന്നെ കാണിച്ചു. ഉണങ്ങിയിരിക്കുമ്പോള്‍ പോലും ദുര്‍ഗന്ധം വമിക്കുന്ന അത് എങ്ങനെയാണ് കഴിക്കുക. വേശ്യകള്‍ എന്ന് അവരെക്കുറിച്ച് ചിലര്‍ പറഞ്ഞതിനെക്കുറിച്ചും ഞാന്‍ സൂചിപ്പിച്ചു. പ്രതികരണം വ്യത്യസ്തമായിരുന്നു. ഒരു സ്ത്രീ പുറത്തു വന്നു പറഞ്ഞു അതെ ഞാന്‍ അങ്ങനെ പോകാറുണ്ട് എന്താ സാറിന് വേണോ പ്രിയപ്പെട്ടവരുടെ വിശപ്പിനെക്കാള്‍ വലുതല്ല മാനം എന്ന്.

LEAVE A REPLY

Please enter your comment!
Please enter your name here