Home Entertainment ‘എന്റെ അഭിനയം ഇതുവരെ ശരിയായിട്ടില്ല, അതാദ്യം നേരേയാവട്ടെ -മമ്മൂട്ടി

‘എന്റെ അഭിനയം ഇതുവരെ ശരിയായിട്ടില്ല, അതാദ്യം നേരേയാവട്ടെ -മമ്മൂട്ടി

142
0
The-priest-malayalam-movie

ലോക്ക് ഡൗണിന് ശേഷം ആദ്യമായി പുറത്തിറങ്ങുന്ന മമ്മൂട്ടി ചിത്രമാണ് ദി പ്രീസ്റ്റ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. മെഗാ സ്റ്റാറിനും ലേഡി സൂപ്പര്‍സ്റ്റാറിനുമൊപ്പം വന്‍ താരനിരയാണ് അണിനിരക്കുന്നത്. ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലീം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ഒരു ഡിക്റ്റീവായാണ് മമ്മൂട്ടി എത്തുന്നത്.

അഭിനയത്തില്‍ നിന്ന് സംവിധാന ത്തിലേക്ക് മാറുമോ എന്ന ചോദ്യത്തിന് മമ്മൂട്ടി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാവുന്നത്. ‘എന്റെ അഭിനയം ഇതുവരെ ശരിയായിട്ടില്ല. അത് ആദ്യം നേരേയാവട്ടെ എന്നിട്ട് സംവിധാനവും ബാക്കിയുള്ള കാര്യങ്ങളുമൊക്കെ നോക്കാമെന്നായിരുന്നു മെഗാസ്റ്റാര്‍ മറുപടി നല്‍കിയത്.

ദി പ്രീസ്റ്റിനെ കൂടാതെ തന്റെ പുതിയചിത്രത്തിനെ കുറിച്ചും നടന്‍ വെളിപ്പെടുത്തിയിരുന്നു. നിലവില്‍ അമല്‍ നീരദ് ചിത്രമായ ഭീഷ്മ പര്‍വ്വത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം കൊച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരിയിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here