Home Entertainment വിവാഹം കഴിച്ചത് അടുത്ത സുഹൃത്തിന്റെ മകളെ, നടൻ നന്ദുവിന്റെ പ്രണയ കഥ ഇങ്ങനെ

വിവാഹം കഴിച്ചത് അടുത്ത സുഹൃത്തിന്റെ മകളെ, നടൻ നന്ദുവിന്റെ പ്രണയ കഥ ഇങ്ങനെ

130
0
actor nandu malayalam

സിനിമ പ്രേമികളുടെ ഏറെ പ്രിയപ്പെട്ട നടനാണ് നന്ദു. നിരവധി ചിത്രങ്ങളിലൂടെ പല കഥാപാത്രങ്ങൾ അവതരിപ്പിച്ച് നടൻ പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിക്കൂടി. കൊച്ചു വേഷങ്ങളിൽ കരിയർ തുടങ്ങിയ നന്ദു പിന്നീട് മമ്മൂട്ടി, മോഹൻലാൽ തുടങ്ങി സൂപ്പർതാരങ്ങളുടെ ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. 1986ൽ പുറത്തെത്തിയ സർവ്വകലാശാലയാണ് നന്ദുവിന്റെ ആദ്യ ചിത്രം.

വേണു നാഗവള്ളിയുടെ നിർദേശപ്രകാരം ‘ഏയ് ഓട്ടോ’ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി. അതായിരുന്നു സിനിമയിലേക്കുള്ള തന്റെ ഔദ്യോഗിക ചുവടുവെപ്പെന്ന് നന്ദു പറഞ്ഞിട്ടുണ്ട്. സീരിയസായ ഒരു കഥാപാത്രം ലഭിച്ചത് അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ നാല് പെണ്ണുങ്ങളിലാണെന്നും നന്ദു പറഞ്ഞിട്ടുണ്ട്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘ആറാട്ട്’ലാണ് നന്ദു ഇപ്പോൾ അഭിനയിക്കുന്നത്.

ഇപ്പോളിതാ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നുപറയുകയാണ് താരം. വാക്കുകൾ, സിനിമയിൽ നിന്നും എന്ത് നേടിയെന്ന് ചോദിച്ചാൽ ഞാൻ സംതൃപ്തനാണ്. ഒരു കുടുംബമുണ്ട്. അത്യാവശ്യം ആളുകൾ തിരിച്ചറിയുന്നുണ്ട്. അതൊക്കെയാണ് വലിയ കാര്യങ്ങൾ. ഭാര്യ കവിതയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം. മകൾ നന്ദിത, മകൻ കൃഷാൽ. തന്റേത് ഒരു പ്രണയ വിവാഹമായിരുന്നു. ‘അഹം’ എന്ന സിനിമയിൽ ഞാൻ അസിസ്റ്റന്റായി ചെയ്യുന്നു. ചിത്രത്തിൽ ഒരു ഡോക്ടറുടെ വേഷമുണ്ട്. നടൻ മോഹൻലാലാണ് തന്റെ സുഹൃത്തായ കൃഷ്ണകുമാർ മദ്രാസിലുണ്ടെന്ന് പറയുന്നത്. അങ്ങനെ അദ്ദേഹം വന്ന് അഭിനയിച്ചിട്ട് പോയി.

അദ്ദേഹത്തിന് ഒരു ആയൂർവേദ മരുന്ന് ഫാക്ടറിയാണ്. ഞങ്ങൾ നല്ല സുഹൃത്തുക്കളായി. മദ്രാസിൽ പോകുമ്പോൾ എന്നെ വിട്ടിലേക്ക് വിളിക്കും. ആഹാരം കഴിക്കും. അങ്ങനെ ആ സൗഹൃദം വളർന്നു. അദ്ദേഹത്തിന്റെ മകളാണ് കവിത. സുഹൃത്തിന്റെ മകളെ പ്രേമിച്ചത് ശരിയായോ എന്ന് ചോദിച്ചാൽ ഞങ്ങളങ്ങ് പ്രേമിച്ചു. അത്രേയുള്ളു ഉത്തരം.

LEAVE A REPLY

Please enter your comment!
Please enter your name here