Home Entertainment ഇപ്പോള്‍ എനിക്കാകെ വേണ്ടത് ബീഡിയാണ്, അതുപോലും ഭാര്യയാണ് വാങ്ങി തരുന്നത്, സലിംകുമാര്‍

ഇപ്പോള്‍ എനിക്കാകെ വേണ്ടത് ബീഡിയാണ്, അതുപോലും ഭാര്യയാണ് വാങ്ങി തരുന്നത്, സലിംകുമാര്‍

36
0
salim kumar story

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സലിം കുമാര്‍. മിമിക്രി രംഗത്ത് നിന്നും എത്തിയ താരം ചെറിയ വേഷങ്ങളിലൂടെയാണ് തുടക്കം കുറിച്ചത്. പിന്നീട് മലയാള സിനിമയിലെ അവിഭാജ്യമായ ഹാസ്യ താരമായി സലിംകുമാര്‍ മാറി. പിന്നീട് ഹാസ്യ വേഷങ്ങള്‍ക്ക് പുറമെ നായകനായും സ്വഭാവ നടനായും സലിംകുമാര്‍ തിളങ്ങി. അഭിനയത്തിന് പുറമെ സംവിധാനത്തിലും സലിം കുമാര്‍ തിളങ്ങി.

സുനിത കുമാര്‍ ആണ് സലിം കുമാറിന്റെ ഭാര്യ. പ്രണയ വിവാഹമായിരുന്നു ഇവരുടെ. വിവാഹത്തിന്റെ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ട സമയം ഭാര്യയെ കുറിച്ച് മനസ് തുറന്ന് സലിം കുമാര്‍ രംഗത്തെത്തിയിരുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സലിംകുമാര്‍ മനസ് തുറന്നത്. ഞാനും ഭാര്യയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്, എന്നുവച്ചു എന്നും കാമുകി കാമുകരായിരിക്കാന്‍ കഴിയില്ലല്ലോ,- സലീംകുമാര്‍ പറയുന്നു.

ഓരോ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നമ്മുടെയുളളിലെ കുട്ടിയെയും കാമുകനെയുമൊക്കെ കൊല്ലേണ്ടി വരും. ഞാനിപ്പോള്‍ ഭര്‍ത്താവും അച്ഛനുമാണ്. അവര്‍ ഭാര്യയും അമ്മയുമാണ്. അതുതന്നെയാണ് വിജയം, ജീവിതത്തില്‍ ജീവിതം തന്നെയാണ് ഗുരു, നടന്‍ പറഞ്ഞു. എന്റെ കുടുംബത്തിന്റെ താളം തെറ്റുന്നത് ഭാര്യയ്ക്ക് പനി വരുമ്പോഴാണ്. അവരാണ് ഈ വീടിന്റെ തുടിപ്പ്. എന്റെ കടങ്ങളെ കുറിച്ചോ അക്കൗണ്ടുകളെ കുറിച്ചോ എനിക്കറിയില്ല. ഇപ്പോള്‍ എനിക്കാകെ വേണ്ടത് ബീഡിയാണ്. അതുപോലും അവളാണ് വാങ്ങിത്തരുന്നത്.

മൂന്ന് ആണുങ്ങളുടെ നടുവില്‍ ജീവിക്കണമെങ്കില്‍ കരുത്താര്‍ജിക്കാതെ രക്ഷയില്ലെന്ന് അവര്‍ക്കും തോന്നിയിട്ടുണ്ടാകും, അഭിമുഖത്തില്‍ സലീംകുമാര്‍ പറഞ്ഞു. അതേസമയം മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രമാണ് സലീംകുമാറിന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ചിത്രത്തില്‍ ദാസപ്പന്‍ എന്ന കഥാപാത്രമായാണ് നടന്‍ എത്തുന്നത്. മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തില്‍ എത്തുന്ന ചിത്രം സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബോബി സഞ്ജയുടെ തിരക്കഥയിലാണ് സംവിധായകന്‍ സിനിമ എടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here