Home Entertainment റൊമാന്റിക് ഫോട്ടോയുമായി ശരത് ദാസ്, സൂപ്പറെന്ന് ആരാധകർ

റൊമാന്റിക് ഫോട്ടോയുമായി ശരത് ദാസ്, സൂപ്പറെന്ന് ആരാധകർ

116
0
sarath das wife

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ശരത് ദാസ്. മിനിസ്ക്രീനിലെ കുഞ്ചാക്കോബോബൻ എന്നാണ് താരത്തെ വിശേഷിപ്പിക്കുന്നത്. മിനി സ്ക്രീനിൽ സജീവമായ താരം സ്‌നേഹദൂത്,എന്ന് സ്വന്തം ജാനകിക്കുട്ടി, ദേവദൂതൻ, പത്രം, മധുരനൊമ്പരക്കാറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.ഇപ്പോളിതാ മഞ്ജുവിന് ഒപ്പമുള്ള റൊമാന്റിക് നിമിഷം പങ്കുവച്ചുകൊണ്ട് ശരത് എത്തിയിരിക്കുകയാണ്. മുൻപ് തന്‍റെ കുടുംബവുമൊത്ത് അവധിക്കാലം ആഘോഷിക്കാൻ മാലിദ്വീപിൽ എത്തിയപ്പോൾ പങ്കുവച്ച ചിത്രങ്ങൾ ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു.

അന്തരിച്ച സുപ്രസിദ്ധ കഥകളി സംഗീതജ്ഞൻ വെണ്മണി ഹരിദാസിന്റേയും സരസ്വതിയമ്മയുടേയും മകനാണ് ശരത്. 1994 ൽ പുറത്തിറങ്ങിയ സ്വാഹം എന്ന ചിത്രത്തിൽ അച്ഛനോടൊപ്പം വേഷമിട്ടുകൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് എത്തിയത്. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത ഈ ചിത്രം അനേകം പുരസ്കാരങ്ങൾ നേടുകയുണ്ടായി. നടൻ മുരളിയും അർച്ചനയും പ്രധാന വേഷങ്ങൾ ചെയ്ത സമ്മോഹനം എന്ന ചിത്രമായിരുന്നു അടുത്തത്.

ടിവി സീരിയലുകളിലൂടെയാണ് ഇദ്ദേഹം മലയാളി പ്രേക്ഷകർക്ക് സുപരിചിതനായത്. ശ്രീകൃഷ്ണനായി വേഷമിട്ട 560 ലേറെ എപ്പിസോഡുണ്ടായിരുന്ന ശ്രീമഹാഭാഗവതം എന്ന സീരിയലാണ് ഇതിൽ ആദ്യത്തേത്. മനസ്സ് എന്ന മെഗാസീരിയലിലെ അഭിനയം ഇദ്ദേഹത്തിന് വമ്പിച്ച ജനപ്രീതി നേടിക്കൊടുത്തു. ഹരിചന്ദനം, അമ്മ, അലാവുദ്ദീന്റെ അത്ഭുതവിളക്ക്, മിന്നുകെട്ട്, മാനസപുത്രി, അക്ഷയപാത്രം, നിഴലുകൾ തുടങ്ങി വിവിധ ചാനലുകളിലായി അനേകം സീരിയലുകളിൽ അദ്ദേഹം വേഷമിടുകയും രംഗോളി എന്ന പരിപാടി അവതരിപ്പിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here