എന്റെ പണി ആരും ഇല്ലാതാക്കരുത് – അമേയ മാത്യു

0
462

കരിക്ക് വെബ് സീരീസിലൂടെയാണ് മലയാളികൾക്ക് അമേയ മാത്യു പ്രിയങ്കരി ആകുന്നത്. കരിക്ക് ടീമിൻറെ തേരാപാര,അതിനുശേഷം നിരവധി ഹിറ്റ് വീഡിയോകളിലെ മിന്നും താരമാകാനും അമേയയ്ക് കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകർക്ക് പൊട്ടിച്ചിരിയുടെ അനുഭവം സമ്മാനിച്ച ഭാസ്കരൻപിള്ള ടെക്നോളജീസ് എന്ന എപ്പിസോഡിലും അമേയ തിളങ്ങി നിന്നു. അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു അമേയ കൈകാര്യം ചെയ്തത്.

തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും എംഎ ലിറ്ററേച്ചർ കാരിയായ അമേയ അമൃത ടിവിയിലെ ഒരു പരിപാടിയിലൂടെയാണ് വെള്ളിവെളിച്ചത്തിലേക്ക് എത്തപെടുന്നത്.ഇപ്പോൾ ഫേക്കൈഡിക?ളെക്കുറിച്ച് പറയുയാണ് താരം.തന്റെ വ്യാജ അക്കൗണ്ടിൽ നിന്നും ഫഹദ് ഫാസിലിന് ജന്മദിനത്തിന് നൽകിയ സന്ദേശം മോശമായ രീതിയിൽ ആണെന്നാണ് താരം പറയുന്നത്. ഇൻസ്റ്റഗ്രാമിലാണ് താരത്തിന്റെ പേരിൽ വ്യാജ പ്രൊഫൈൽ ഉള്ളത്.

തന്റെ പേരും പറഞ്ഞ് പല കുറിപ്പുകളും ചിത്രവും പേജിൽ പോസ്റ്റ് ചെയ്യുന്നുണ്ടെന്നും അതൊന്നും തന്റെ അറിവോടെയല്ലെന്നും നടി വിഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. വ്യാജന്മാരെ സൂക്ഷിക്കുക. വല്ല പണി എടുത്ത് ജീവിക്കാൻ ഞാൻ പറയുന്നില്ല. എന്റെ പണി ഇല്ലാതാക്കാതിരുന്നാൽ മതി. വിഡിയോടൊപ്പം അമേയ കുറിച്ചു. ആ അക്കൗണ്ട് റിപ്പോർട്ട് ചെയ്യണം എന്നും താരം പറഞ്ഞു.