Home Entertainment ഭര്‍ത്താവുമായി പിരിഞ്ഞിട്ട് ഒമ്പത് വര്‍ഷം, മോള്‍ എന്റെ കൂടെയാണ്, അഞ്ജലി നായര്‍

ഭര്‍ത്താവുമായി പിരിഞ്ഞിട്ട് ഒമ്പത് വര്‍ഷം, മോള്‍ എന്റെ കൂടെയാണ്, അഞ്ജലി നായര്‍

164
0
anjali nair family

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഞ്ജലി നായര്‍. താരത്തിന്റെ കരിയറില്‍ വലിയൊരു ബ്രേക്ക് ആണ് ദൃശ്യം 2 എന്ന ചിത്രത്തിലെ സരിത എന്ന കഥാപാത്രം നല്‍കിയത്. ചിത്രം ഹിറ്റ് ആയതോടെ അഞ്ജലിയും സംവിധായകനും ക്യാമറാമാനുമായ അനീഷ് ഉപാസനയും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത വീണ്ടും ചര്‍ച്ചയായി. പല വാര്‍ത്തകള്‍ക്കും അഞ്ജലി തന്നെ വിശദീകരണം നല്‍കിയിരുന്നു. 2012 ഏപ്രില്‍ മുതല്‍ തങ്ങള്‍ പിരിഞ്ഞ് താമസിക്കുകയാണെന്നും വിവാഹ മോചനം കിട്ടുമ്പോള്‍ കിട്ടിയാല്‍ മതി, അത്യാവശ്യം ഒന്നുമില്ലല്ലോ എന്നാണ് തങ്ങളുടെ നിലപാടെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ നടി.

അഞ്ജലിയുടെ വാക്കുകള്‍ ഇങ്ങനെ, ആവണി മോള്‍ എന്റെ കൂടെയാണ്. ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ തിരക്കില്ലെങ്കില്‍ അനീഷ് വന്ന് കാണും. അവര്‍ ഏതെങ്കിലും മാളില്‍ കറങ്ങാന്‍ പോകും. അവള്‍ക്ക് കഴിക്കാന്‍ പുള്ളി എന്തെങ്കിലും വാങ്ങി കൊടുക്കും. പിന്നെ തിരിച്ച് എന്റെ വീട്ടില്‍ കൊണ്ടാക്കും. എത്രയോ കാലമായി നടക്കുന്ന കാര്യമാണത്. മോള്‍ക്കും അത് ശീലമായി. അവളാണ് എന്നോട് അമ്മാ കോടതിയില്‍ പോകേണ്ട അടുത്ത ഡേറ്റ് എന്നാണെന്ന് ചോദിക്കുന്നത്. എന്നാണ് ഇനി അച്ഛന്‍ വരിക, എന്നൊക്കെ അവള്‍ വളരെ സാധാരണ മട്ടിലാണ് ചോദിക്കാറ്.

ദൃശ്യം 2 വന്നതിന്റെ പേരില്‍ വിവാഹമോചന വാര്‍ത്ത ആഘോഷിച്ച് എന്നെ ചവിട്ടി മെതിക്കാന്‍ ശ്രമിക്കുന്നത് ശത്രുക്കളായിരിക്കും. എന്തായാലും ഞാന്‍ അതൊന്നും കാര്യമാക്കുന്നില്ല. എന്നെ കുറിച്ച് എന്തെങ്കിലും അറിയണമെങ്കിലോ വാര്‍ത്ത അറിയണമെങ്കിലോ എന്നെ തന്നെ വിളിച്ച് ചോദിക്കാമല്ലോ. ഏതോ ഒരു ഷോര്‍ട്ട് ഫിലിമിന് വേണ്ടി നാടക നടനായ കണ്ണന്‍ നായര്‍ക്കൊപ്പം ഞാന്‍ വിവാഹ വേഷത്തില്‍ നില്‍ക്കുന്ന ഒരു ഫോട്ടോയുണ്ട്. ഒരു സീനില്‍ ചുവരില്‍ വെക്കാനായി ഷൂട്ടിങ്ങിനിടയില്‍ എടുത്ത കപ്പിള്‍ ഫോട്ടോ. ആ ഫോട്ടോ എടുത്ത് എന്റെ കല്യാണ ഫോട്ടോയെന്ന പേരില്‍ ചില യൂട്യൂബ് ചാനലുകള്‍ പ്രചരിപ്പിച്ചു.

പെന്റാമേനകയില്‍ മൊബൈല്‍ ഫോണ്‍ നന്നാക്കുന്ന സക്കീര്‍ എന്നൊരു ഇക്ക ഉണ്ട്. ആ ഇക്കയുടെ കൂടെയുള്ള ഫോട്ടോ കണ്ട് എന്റെ ഇരട്ടസഹോദരന്‍ അജയ് ആണെന്നും ചിലര്‍ പറഞ്ഞു. 2009 ലും 2011 ലും ഞാന്‍ സിനിമ ചെയ്തിട്ടുണ്ട്. 2012 ലാണ് എന്റെ കരിയര്‍ തുടങ്ങിയതെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. അതിന് മുന്‍പ് തമിഴിലും മലയാലത്തിലും മൂന്ന് സിനിമകള്‍ വീതം ചെയ്തു. മോളുണ്ടായ ശേഷമാണ് കൂടുതല്‍ പ്രൊഫഷണലായി കരിയറിലേക്ക് കടക്കുന്നത്. മോളുടെ പ്രായം വെച്ച് കണക്കിയാല്‍ ഒന്‍പത് വര്‍ഷം.

ഒരുവിധം എല്ലാ സിനിമകളിലും ഉള്ളത് കൊണ്ടാകും എന്നെ പലരും അച്ചാര്‍ എന്ന് വിശേഷിപ്പിക്കുന്നത്. പക്ഷേ എനിക്ക് തോന്നിയിട്ടില്ല, ഞാന്‍ എല്ലാത്തിലും ഉണ്ടെന്ന്. കാരണം എന്റെ ഒരഞ്ച് സിനിമ എടുത്ത് പറയാന്‍ ഒരു പ്രേക്ഷകനോട് പറഞ്ഞാല്‍ അല്ലെങ്കില്‍ എന്നെ അറിയാവുന്ന ഒരാളോട് പറഞ്ഞാല്‍ അവര്‍ ഒരു പക്ഷേ പത്ത് മിനുറ്റ് ആലോചിച്ചെന്ന് വരും. എല്ലാ സിനിമകളിലും ഞാനുണ്ടെന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല.

LEAVE A REPLY

Please enter your comment!
Please enter your name here