Home Entertainment സെമ്മ ഹോട്ടി, അനു ഇമ്മാനുവലിന്റെ ഹോട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍

സെമ്മ ഹോട്ടി, അനു ഇമ്മാനുവലിന്റെ ഹോട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍

31
0
anu emmanuel hot

തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന മലയാളി നടിമാരില്‍ ഒരാളാണ് അനു ഇമ്മാനുവല്‍. മലയാളത്തില്‍ തുടക്കം കുറിച്ചെങ്കിലും തെലുങ്കിലും തമിഴിലും തിളങ്ങി നില്‍ക്കുകയാണ് നടി. ബാലതാരമായി എത്തിയ പിന്നീട് നായികയായി എത്തിയ താരങ്ങളില്‍ ഒരാളാണ് അനു. ജയറാം നായകനായി എത്തിയ സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് അനുവിന്റെ തുടക്കം. പിന്നീട് നിവിന്‍ പോളീ നായകനായി എത്തിയ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലും നായികയായി അനു ഇമ്മാനുവല്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറുകയായിരുന്നു നടി.

സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് അനു ഇമ്മാനുവല്‍. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയി മാറാറുമുണ്ട്. ഇപ്പോള്‍ അനു പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഹോട്ട് ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്‌ട്രൈപ്പ് ഔട്!ഫിറ്റാണ് അനു ഇമ്മാനുവല്‍ അണിഞ്ഞിരിക്കുന്നത്. താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളില്‍ ‘സെമ്മ ഹോട്ടി, ക്വീന്‍’ എന്നിങ്ങനെയാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. കല്യാണ്‍ യശസ്വിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

ചിക്കാഗോയില്‍ ജനിച്ച അനുവിന്റെ കുട്ടിക്കാലവും പഠനവുമൊക്കെ യു എസില്‍ ആയിരുന്നു. സിനിമ മോഹം തലയ്ക്ക് പിടിച്ചതോടെ ഇന്ത്യയിലേക്ക് തിരികെ എത്തി. നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിലൂടെ നായികയായെങ്കിലും പിന്നീട് മലയാള സിനിമയില്‍ അഭിനയിച്ചിട്ടില്ല നടി. മജ്‌നു എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ തുടക്കം കുറിച്ച അനു തെലുങ്കിലെ തിരക്കുള്ള നായികയായി മാറി. തമിഴിലും ഒരുപിടി ചിത്രങ്ങള്‍ അനു അഭിനയിച്ചു. ഗ്ലാമര്‍ വേഷങ്ങള്‍ യാതൊരു മടിയുമില്ലാതെയാണ് അനു അവതിരിപ്പിക്കുന്നത്. എന്തായാലും പ്രണയ വാര്‍ത്തയില്‍ നടിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ഏവരും.

LEAVE A REPLY

Please enter your comment!
Please enter your name here