Home News ഒരുനാൾ ഞാനും ഏട്ടനെ പോലെ വളരും വലുതാകും- അനുശ്രീ

ഒരുനാൾ ഞാനും ഏട്ടനെ പോലെ വളരും വലുതാകും- അനുശ്രീ

53
0
Anusree Nair Brother

പ്രേക്ഷകരുടെ പ്രീയപ്പെട്ട നടിമാരിലൊരാളാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ ശാലീന സുന്ദരിയായി മലയാളികളുടെ മനസിൽ ഇടം നേടാൻ താരത്തിനായി. സോഷ്യൽ മീജിയകളിലും ഏറെ സജീവമാണ് നടി. പുതിയ വിശേഷങ്ങളും പങ്കുവെച്ച നടി പലപ്പോഴും രംഗത്ത് എത്താറുണ്ട്. അടുത്തിടെ മോഡേൺ വേഷത്തിൽ നടി പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറെ വിമർശനത്തിനും വഴിയൊരുക്കിയിരുന്നു.

നാടൻ വേഷങ്ങളും മോഡേൺ രീതികളും ഒരുപോലെ ഇണങ്ങുന്ന നടിമാരിൽ ഒരാളാണ് അനുശ്രീ. ഇപ്പോളാ‍ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറലാകുന്നത്. ഒരുനാൾ ഞാനും ഏട്ടനെ പോലെ വളരും വലുതാകും എന്ന കാപ്ഷനോടെയാണ് ഇത് പങ്കുവെച്ചിരിക്കുന്നത്. ഒരുകാലത്തെ ഹിറ്റ് പരസ്യങ്ങളിൽ ഒന്നായിരുന്നു ബ്രിട്ടാനിയ മിൽക്ക് ബിക്കീസിന്റേത് “ഒരുനാൾ ഞാനും ഏട്ടനെ പോലെ വളരും വലുതാകും,” എന്നു തുടങ്ങുന്ന അതിലെ പാട്ട് എല്ലാവരും പാടിനടന്നിരുന്ന ഒന്നാണ്. അടുത്തകാലത്ത് ടിക് ടോക് ഹിറ്റായിരുന്ന സമയം എല്ലാവരും ഇത് പരീക്ഷിച്ചിരുന്നു. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഇത്തരത്തിൽ ഒരു വീഡിയോ ആണ് നടി അനുശ്രീ പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

A post shared by Anusree (@anusree_luv)

കോവിഡ്‌ ലോക്ക്ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ വിശേഷങ്ങൾ പങ്കുവച്ച താരമാണ് അനുശ്രീ. ബോറടി മാറ്റാൻ സ്റ്റൈലൻ ഫോട്ടോ ഷൂട്ടുമായി സജീവമായിരുന്നു അനുശ്രീ…. അടുത്തിടെ ഗുരുവായൂർ ദർശനം നടത്തിയതിൻറെ ചിത്രങ്ങൾ അവർ പങ്കുവച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here