Home Malayalam ‌‌‌പഴയകാല മിന്നും നായിക ആതിര ഇന്ന് ജീവിക്കാനായി കാറ്ററിം​ഗ് നടത്തുന്നു

‌‌‌പഴയകാല മിന്നും നായിക ആതിര ഇന്ന് ജീവിക്കാനായി കാറ്ററിം​ഗ് നടത്തുന്നു

351
0
athira

ദാദാസാഹിബ് ഉൾപ്പടെ അഞ്ചോളം മലയാള സിനിമകളിൽ അഭിനയിച്ച് അപ്രത്യക്ഷയായ നടിയാണ് വെള്ളിത്തിരയിൽ ആതിര എന്നറിയപ്പെട്ട രമ്യ.പിന്നീട് കരിമാടിക്കുട്ടൻ,ഭർത്താവുദ്യോഗം,അണുകുടുംബം,കാക്കി നക്ഷത്രം,എന്നീ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്.രാമമംഗലം ഇളമണ്ണ് മനയാണ് താരത്തിന്റെ കുടുംബം.ഇന്ന് അടുക്കളയിലെ തീയും പുകയും കൊണ്ട് ഭർത്താവ് വിഷ്ണു നമ്പൂതിരിക്കൊപ്പം കേറ്ററിങ് സർവ്വീസ് നടത്തുകയാണ് ആതിര.

ഒന്നും അറിയാത്ത കാലത്താണ് ഞാൻ സിനിമയിലെത്തിയത്.സിനിമ ഒരു ട്രാപ്പാണ്,അത് മോഹമായി തുടങ്ങിയാൽ കുടുങ്ങി.വിവാഹത്തോടെ ഞാൻ രക്ഷപ്പെട്ടു.സിനിമയിൽ സജീവമായി നിൽക്കുന്ന ഒരു നടിക്ക് നല്ലൊരു കുടുംബജീവിതം കഴിയുമോ എനിക്ക് സംശയമുണ്ട്.ആതിര ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു,കോട്ടയം സ്വദേശിയാണ് രമ്യയുടെ ഭർത്താവ് വിഷ്ണുനമ്പൂതിരി ഒരു പാചക വിദഗ്ധൻ കൂടിയാണ്.അദ്ദേഹം രമ്യയ്ക്ക് ആകെ 2004ൽ വിവാഹംചെയ്തു വരുമ്പോൾ അറിയാവുന്നത് ചായയും ന്യൂഡിൽസും ഉണ്ടാക്കാൻ മാത്രമായിരുന്നു

വിവാഹം കഴിഞ്ഞ സമയത്ത് പാചകം തീരെ വശമില്ലാതിരുന്ന രമ്യ മൂന്നുവർഷത്തിനുള്ളിൽ പാചകം ഒന്നൊന്നായി പഠിച്ചെടുത്ത് ഇന്ന് ഗായത്രി കേറ്ററിങ്‌സ് എന്ന സ്വന്തം സ്ഥാപനത്തിന്റെ അടുക്കളയിൽ പ്രധാനിയാണ്‌.ജീവിതമെന്ന തിരിച്ചറിവിൽ നിന്നാണ് മലയാളസിനിമയിലെ ഈ മുൻനായിക സ്വന്തം തൊഴിൽ സംരംഭവുമായി ആവിയും പുകയും നിറഞ്ഞ അടുക്കളയിലേക്കുകയറിയത്.ഒന്നുമറിയാത്ത കാലത്താണ് ഞാൻ സിനിമയിലെത്തിയതെന്നും.സിനിമ ഒരു ട്രാപ്പാണെന്നാണ് രമ്യയുടെ അഭിപ്രായം.അതൊരുമോഹമായി തോന്നിയാൽ കുടുങ്ങിയെന്നും വിവാഹത്തോടെ താൻ രക്ഷപ്പെട്ടുവെന്നും സിനിമയിൽ സജീവമായി നിൽക്കുന്ന ഒരു നടിക്കു നല്ലൊരു കുടുംബജീവിതം കഴിയുമോ എന്നത് സംശയമാണ് എന്നും രമ്യ കൂട്ടിച്ചേർക്കുന്നു.മനസ്സമാധാനം നിറഞ്ഞൊരു ജീവിതം തനിക്ക് കിട്ടിയെന്നാണ് എറണാകുളം ജില്ലയിലെ അരയൻകാവിൽ ഏറ്റിക്കട ഇല്ലത്തെ ഗായത്രി കേറ്ററിങ്ങിന്റെ അടുക്കളയിലിരുന്നു രമ്യ പറയുന്നത്‌

സിനിമ വിട്ടെങ്കിലും ഇന്ന് ആതിര എന്ന നടിയെ തിരിച്ചറിയുന്നവർ നിരവധിപേരാണ് ചിലർക്കൊപ്പം നിന്ന് ഫോട്ടോ എടുക്കണം.അയ്യോ എന്തിനാണ് സിനിമ വിട്ടത് സീരിയൽ എങ്കിലും ചെയ്തുകൂടെ എന്ന ചോദ്യങ്ങളുമായി ചിലരെങ്കിലും എത്തുന്നുണ്ട്.ഇത്തരം ചോദ്യം ചോദിക്കുന്നവരോട് ഒരു ചിരിയോടെ താരം മറുപടി പറയുന്നുകരിയും പുകയും പിടിച്ച് അടുക്കളയിലെ ജോലി ചെയ്താണ് ഞാൻ വന്നിരിക്കുന്നത്.ബ്യൂട്ടിപാർലറിൽ പോയി എന്നും ഫേഷ്യൽ ചെയ്യാൻ എനിക്ക് കഴിയില്ല.എന്നെക്കാൾ സുന്ദരിമാർ അല്ലേ നിങ്ങളെല്ലാവരും പിന്നെ എന്തിനാണ് എനിക്കൊപ്പം ഫോട്ടോ എടുക്കുന്നത്.രമ്യ ചോദിക്കുന്നു

അധ്വാനിച്ച് ജീവിക്കുന്നതിന്റെ സംതൃപ്തി വലുതാണ്.നല്ല രീതിയിലാണ് ജീവിക്കുന്നത് എന്ന് പത്ത് പേർ അറിയണം എന്ന് ഉണ്ടായിരുന്നു.അതിന് കഴിഞ്ഞു സിനിമയിൽനിന്ന് കുടിച്ചത് കണ്ണീർ മാത്രമാണെന്നും രമ്യ പറയുന്നു.സിനിമയിൽ നിന്നു കുടിച്ചത്കണ്ണീരുമാത്രമാണ് എന്നു പറയുന്ന രമ്യ ഇപ്പോൾ അധ്വാനിച്ചു ജീവിക്കുന്ന സന്തോഷത്തിലാണ്. മക്കളായ വൈഷ്ണവിനും വരദയ്ക്കും തന്റെ ഭർത്താവായ വിഷ്ണുനമ്പൂതിരിക്കുമൊപ്പം സ്വസ്ത ജീവിതം നയിക്കുന്ന പാചക വിദഗ്ദ്ധ ഇപ്പോൾ കുറച്ചു തിരക്കിലാണ്

LEAVE A REPLY

Please enter your comment!
Please enter your name here