Home Malayalam ക്ഷേത്രത്തില്‍ വെച്ച് പരസ്യമായി ഒരു സ്ത്രീ എന്നെ തല്ലി; ചില സംഭവങ്ങള്‍ തന്നെ അസ്വസ്ഥയാക്കിയിരുന്നുവെന്ന് ചന്ദ്ര

ക്ഷേത്രത്തില്‍ വെച്ച് പരസ്യമായി ഒരു സ്ത്രീ എന്നെ തല്ലി; ചില സംഭവങ്ങള്‍ തന്നെ അസ്വസ്ഥയാക്കിയിരുന്നുവെന്ന് ചന്ദ്ര

67
0
Chandra Lakshman

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ചന്ദ്ര ലക്ഷ്മണ്‍. ചില സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്. സീരയലില്‍ നിന്നും ബ്രേക്ക് എടുത്ത് അത്ര സജീവമല്ലായിരുന്ന സമയത്തും സോഷ്യല്‍ മീഡിയകളിലൂടെ ചന്ദ്ര തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ടായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ വീണ്ടും മിനിസ്‌ക്രീനില്‍ സജീവമാവുകയാണ് ചന്ദ്ര ലക്ഷ്മണ്‍.

ഇപ്പോള്‍ അഭിനയത്തിന്റെ തുടക്ക കാലത്ത് തനിക്ക് നേരിടേണ്ടി വന്ന ചില മോശം അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ചന്ദ്ര ലക്ഷ്മണ്‍. അഭിനയ രംഗത്ത് തിരക്കുള്ള സമയം പോലും സീരയല്‍ ഉപേക്ഷിക്കാന്‍ വരെ താന്‍ ആലോചിച്ചിരുന്നെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്തിരുന്ന തന്നെ ആള്‍ക്കാര്‍ അങ്ങനെ തന്നെ കണ്ടിരുന്നു. പൊതു സ്ഥലങ്ങളില്‍ വെച്ച് പോലും ആളുകള്‍ തന്റെ നേരെ ദേഷ്യപ്പെട്ടിരുന്നുവെന്ന് ചന്ദ്ര ലക്ഷ്മണ്‍ പറയുന്നു.

‘ആദ്യ സീരിയലായ സ്വന്തത്തിലെ സാന്ദ്ര എന്ന നെഗറ്റീവ് കഥാപാത്രത്തിന്റെ പേരില്‍ ജനങ്ങളില്‍ നിന്ന് വിദ്വേഷകരമായ അഭിപ്രായങ്ങള്‍ ലഭിച്ചിരുന്നു. അത് വെറുമൊരു കഥാപാത്രമല്ല. ആദ്യ സീരിയല്‍ ആയതിനാല്‍, റീലും റിയലും തമ്മിലുള്ള വ്യത്യാസം അറിയില്ലായിരുന്നു. ആ സമയം യഥാര്‍ഥ ജീവിതത്തിലും താന്‍ സാന്ദ്രയായിരുന്നെന്ന് കരുതി. മോശം അഭിപ്രായങ്ങള്‍ കേട്ട് തനിക്ക് വല്ലാത്ത വിഷമം തോന്നി.- ചന്ദ്ര ലക്ഷ്മണ്‍ പറഞ്ഞു.

ഒരിക്കല്‍, ഞാന്‍ ഒരു ക്ഷേത്രത്തില്‍ ചെന്നപ്പോള്‍ ഒരു പ്രായമുളള സ്ത്രീ, നിങ്ങളുടെ സഹോദരനെ ഇതുപോലെ ഉപദ്രവിക്കരുത് എന്ന് പറഞ്ഞ് കുട കൊണ്ട് എന്നെ അടിച്ചു. ഇത്തരം സംഭവങ്ങളില്‍ ഞാന്‍ അസ്വസ്ഥയായിരുന്നു. അന്ന് സീരിയല്‍ ഉപേക്ഷിക്കാനുള്ള ചിന്തകള്‍ വരെ എനിക്കുണ്ടായി. എന്നാല്‍ പിന്നീട് എന്റെ അടുപ്പക്കാര്‍ എന്നോട് പറഞ്ഞു, ഇത് നിന്റെ കഥാപാത്രത്തിന്റെ വിജയമാണെന്ന്. അപ്പോഴാണ് സ്‌ക്രീനിലും ഓഫ് സ്‌ക്രീനും തമ്മിലുള്ള വ്യത്യാസം മനസിലായത്.’ ചന്ദ്ര പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here