Home Entertainment നടി ദുർഗ കൃഷ്ണ വിവാഹിതയായി

നടി ദുർഗ കൃഷ്ണ വിവാഹിതയായി

48
0
durga krishna marriage

മലയാള സിനിമയിലെ യുവ നടി ദുർഗ കൃഷ്ണ വിവാഹിതയായി. നിർമാതാവ് അർജുൻ രവീന്ദ്രനാണ് വരൻ. ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. വിമാനം, പ്രേതം 2 ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ദുർഗ. കൂടാതെ നർത്തകി കൂടിയാണ്.ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. കഴിഞ്ഞ ദിവസം സേവ് ദ് ഡേറ്റ് ചിത്രങ്ങളും വിഡിയോയും ദുർഗ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി റിസപ്ഷൻ കൊച്ചിയിൽ വച്ച് നടക്കും.മെറൂൺ നിറത്തിലുള്ള പട്ടാണ് വിവാഹത്തിനായി ദുർഗ്ഗ അണിഞ്ഞിരുന്നത്. ആൻ്റിക്ക് ഡിസൈൻസിലുള്ള ആഭരണങ്ങളാണ് ധരിച്ചത്. ഓഫ് വൈറ്റ് നിറത്തിലുള്ള സിൽക്ക് ഷർട്ടും കസവു മുണ്ടിലായിരുന്നു അർജ്ജുൻ എത്തിയത്

മുൻപ് ദുർഗയുടെ പേരിൽ നിരവധി ഗോസിപ്പുകൾ സൈബറിടത്തിൽ പ്രചരിച്ചിരുന്നു. എന്നാൽ അടുത്തിടെ താൻ പ്രണയത്തിലാണെന്ന കാര്യം നടി വെളിപ്പെടുത്തിയതോടെ ഗോസിപ്പുകൾക്ക് അറുതിയാവുകയായിരുവന്നു.കാമുകനായ അർജുനൊപ്പമുള്ള ചിത്രങ്ങളും നടി സോഷ്യൽ മീഡിയകളിലൂടെ പങ്കുവെക്കാറുണ്ട്. നാല് വർഷമായി പ്രണയിക്കുന്നുവെന്നും അർജുൻ തനിക്ക് ലെെഫ് ലെെൻ ആണെന്നും ദുർഗ പറഞ്ഞിരുന്നു. അർജുന്റെ പിറന്നാൾ ഇരുവരും ചേർന്ന് ആഘോഷമാക്കിയതിൻ്റെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.വിമാനത്തിലൂടെ അരങ്ങേറിയ ദുർഗ പ്രേതം 2, ലവ് ആക്ഷൻ ഡ്രാമ, കൺഫെഷൻസ് ഓഫ് എ കുക്കു തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. കിങ് ഫിഷ്, റാം തുടങ്ങിയ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്. ഗൗതമി നായരുടെ വൃത്തത്തിലും ദുർഗ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here