Home Malayalam ഉടൻ വിവാഹിതരാകും, വിവാഹ തീയതി വെളിപ്പെടുത്തി ദുർഗ്ഗ കൃഷ്ണ

ഉടൻ വിവാഹിതരാകും, വിവാഹ തീയതി വെളിപ്പെടുത്തി ദുർഗ്ഗ കൃഷ്ണ

64
0
Durga Krishna marriage

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദുർഗ്ഗ കൃഷ്ണ. വിമാനം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായിട്ടാണ് ദുർഗ മലയാള സിനിമയിൽ എത്തുന്നത്. ഇപ്പോൾ തന്റെ പുതിയ ചിത്രങ്ങളെ കുറിച്ചും മറ്റ് വിശേഷങ്ങളും പങ്കുവെച്ചിരിക്കുകയാണ് നടി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ദുർഗ കൃഷ്ണ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം റാം ആണ് ദുർഗയുടെ പുതിയ ചിത്രം. ചിത്രത്തിൽ തൃഷയുടെ കഥാപാത്രത്തിന്റെ അനുജത്തിയുടെ വേഷത്തിലാണ് ദുർഗ എത്തുന്നത്.

നേരത്തെ താനും നിർമാതാവായ അർജുനും തമ്മിൽ പ്രണയത്തിലാണെന്ന് ദുർഗ്ഗ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. വിവാഹ തീയതി ദുർഗ തന്നെ പുറത്തു വിടുകയും ചെയ്തു. ഏപ്രിൽ അഞ്ചിനാണ് വിവാഹമെന്നാണ് താരം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ‘സേവ് ദി ഡേറ്റ്’ ചിത്രങ്ങളും ദുർഗ്ഗ പങ്കുവച്ചിട്ടുണ്ട്.

അർജുൻ രവീന്ദ്രൻ എന്നാണ് ആളുടെ പേരെന്നും കഴിഞ്ഞ നാലു വർഷങ്ങളായി തങ്ങൾ പ്രണയത്തിലാണെന്നും ഇൻസ്റ്റഗ്രാം ലൈവിനിടെ ആരാധകരുടെ ചോദ്യത്തിന് ദുർഗ്ഗ മറുപടി നൽകുകയായിരുന്നു. അഭിനേതാവ് മാത്രമല്ല മികച്ച ഒരു നർത്തകി കൂടിയാണ് ദുർഗ. ക്ലാസിക്കൽ ഡാൻസർ കൂടിയായ ദുർഗ വിമാനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിങ്ങ് ഫിഷ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാൽ ചിത്രം റാം ആണ് ദുർഗ്ഗയുടെ ഏറ്റവും പുതിയ പ്രോജക്ട്.

LEAVE A REPLY

Please enter your comment!
Please enter your name here