Home Entertainment പനിയാണെന്നൊക്കെ പറഞ്ഞ് മാസങ്ങളോളം സ്‌കൂളില്‍ പോകാതെ വീട്ടിലിരുന്നുണ്ട്, ഹണി റോസ്

പനിയാണെന്നൊക്കെ പറഞ്ഞ് മാസങ്ങളോളം സ്‌കൂളില്‍ പോകാതെ വീട്ടിലിരുന്നുണ്ട്, ഹണി റോസ്

69
0
honey rose

വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ താരമാണ് ഹണി റോസ്. ചിത്രത്തില്‍ രണ്ട് നായികമാരില്‍ ഒരാളായിരുന്നു താരം. പിന്നാലെ തമിഴിലെത്തിയ താരം ഗ്ലാമര്‍ വേഷങ്ങളിലും തിളങ്ങി. ഇപ്പോള്‍ മലയാള സിനിമയില്‍ സജീവമാണ് നടി. ഹണി റോസ് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. സ്‌കൂളില്‍ പോകാന്‍ മഠി കാണിച്ച കാലത്തെ കുറിച്ചാണ് നടി പറയുന്നത്.

ഹണി റോസിന്റെ വാക്കുകള്‍ ഇങ്ങനെ, സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ടെ അടങ്ങിയിരുന്ന് പഠിക്കാനൊക്കെ തനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. മടി കാരണം പനിയാണെന്നൊക്കെ പറഞ്ഞ് മാസങ്ങളോളം സ്‌കൂളില്‍ പോകാതെ വീട്ടിലിരുന്നുണ്ട്. പത്തില്‍ ജോയിന്‍ ചെയ്യുന്ന സമയത്താണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. അതിന് മുന്‍പ് സ്‌കൂളില്‍ നിന്ന് ക്ലാസ് കട്ട് ചെയ്യാന്‍ ഞാന്‍ എന്തെങ്കിലുമൊക്കെ വഴികണ്ടുപിടിക്കുമായിരുന്നു.

ഒറ്റമോളായതുകൊണ്ട് ഞാന്‍ പറയുന്ന കൊച്ചു കൊച്ചുകളളങ്ങളൊക്കെ അച്ഛനും അമ്മയും വിശ്വസിക്കും. സിനിമാതിരക്കുകള്‍ കാരണം എപ്പോഴും കോളേജില്‍ പോവാന്‍ പറ്റിയിരുന്നില്ല. ആലുവ സെന്റ് സേവ്യേഴ്‌സിലായിരുന്നു ഡിഗ്രി ചെയ്തത്. സ്ഥിരമായി കോളേജില്‍ പോയില്ലെങ്കിലും പറ്റുന്ന സമയത്തെല്ലാം പോയിരുന്നു. അവിടെ യൂണിഫോമുണ്ടായിരുന്നു. കോളേജില്‍ പോകുന്ന പോലെ തോന്നില്ല. സ്‌കൂളില്‍ പോകുന്ന അതേ ഫീലാണ്.

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷായിരുന്നു മെയിന്‍. പല കാരണങ്ങളാല്‍ എഴുതാന്‍ കഴിയാതെ പോയെ പരീക്ഷകളുണ്ടായിരുന്നു. അതൊക്കെ എഴുതി. പ്രൊഫഷനും പഠിത്തവും ഒരുമിച്ച് കൊണ്ടുപോകുകയെന്നത് അത്ര എളുപ്പമുളള കാര്യമല്ല. അധ്യാപകരൊക്കെ കാര്യമായി പിന്തുണച്ചുകൊണ്ടാണ് തനിക്ക് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here