Home Malayalam ഞാന്‍ എന്റെ ദേഹത്ത് ടാറ്റൂ അടിച്ചിരിക്കുന്നു, അതിന് സോഷ്യല്‍ മീഡിയയ്ക്ക് എന്താണ്, മഞ്ജു പത്രോസ്

ഞാന്‍ എന്റെ ദേഹത്ത് ടാറ്റൂ അടിച്ചിരിക്കുന്നു, അതിന് സോഷ്യല്‍ മീഡിയയ്ക്ക് എന്താണ്, മഞ്ജു പത്രോസ്

95
0
manju pathrose tattoo

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പത്രോസ്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരു പോലെ തിളങ്ങി നില്‍ക്കുകയാണ് താരം. ബിഗ്‌ബോസ് മലയാളം രണ്ടാം സീസണിലെ മത്സരാര്‍ത്ഥിയുമായിരുന്നു മഞ്ജു. 50 ദിവസത്തിന് ശേഷമാണ് ഷോയില്‍ നിന്നും താരം പുറത്താകുന്നത്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് താരം. അടുത്തിടെ നെഞ്ചില്‍ ടാറ്റു അടിക്കുന്നതിന്റെ വീഡിയോ മഞ്ജു പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഈ വീഡിയോയ്ക്ക് പിന്നാലെ നടിക്ക് പല പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും കേള്‍ക്കേണ്ടി വന്നിരുന്നു. ഇതേ കുറിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ തുറന്ന് സംസാരിക്കുകയാണ് മഞ്ജു.

മഞ്ജു പത്രോസിന്റെ വാക്കുകള്‍.- ഞാന്‍ എന്റെ ദേഹത്ത് ടാറ്റൂ അടിച്ചിരിക്കുന്നു, അതിന് സോഷ്യല്‍ മീഡിയയ്ക്ക് എന്താണ്. എന്നെകുറിച്ച് എപ്പോഴാ ആള്‍ക്കാര് സംസാരിക്കാത്തെ. ഇപ്പോ ഇതിനകത്തും വിവാദമുണ്ടാവും. ഞാന്‍ അപ്പോ അതിനെ അങ്ങനെയെ കാണുന്നൂളളൂ. അതിലൊന്നും എനിക്ക് വിഷമമില്ല. വിഷമിക്കുന്ന ഒരു സമയം ഉണ്ടായിരുന്നു. അതൊക്കെ കഴിഞ്ഞു. നമുക്ക് ആകെ നനഞ്ഞാല്‍ കുളിരൂലാ എന്ന് പറയുന്നില്ലെ. അപ്പോ അത് അത്രയയേയയൂളളൂ.

ഇപ്പോ സോഷ്യല്‍ മീഡിയയില്‍ നൂറ് പേര് വന്ന് ചീത്ത വിളിക്കുമ്പോ ഇരുനൂറ് പേര് എന്നോട് പേഴ്‌സണലായിട്ട് വന്ന് പറയുന്നുണ്ട് ഞങ്ങള്‍ക്ക് ചേച്ചിയെ ഇഷ്ടമാണെന്ന്. അതുമതി എനിക്ക്. ഇരൂനൂറ് പേരില്ലെങ്കിലും പത്ത് പേര് പറഞ്ഞാല്‍ മതി. നമുക്കത് പോസിറ്റീവ് എനര്‍ജിയാണ്. അതിന്റെയകത്തൊന്നും ഒരു വിഷമവുമില്ല. എന്തായാലും പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്ന ആളാണ് ഞാന്‍. ഇന്നലെ ഒരു കാര്യം പറഞ്ഞ് ഇന്നത് മാറ്റിപ്പറയുന്ന ആളല്ല.

LEAVE A REPLY

Please enter your comment!
Please enter your name here