മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് മേഘ്ന രാജ്. അടുത്തിടെയാണ് മേഘ്ന രാജ് ആണ് കുഞ്ഞിന് ജന്മം നല്‍കിയത്. താരം ഗര്‍ഭിണി ആയിരിക്കെയാണ് നടിയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ ഹൃദയാഘാതം മൂലം മരിച്ചത്. ജൂനിയര്‍ ചിരഞ്ജീവിയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ എപ്പോഴും താത്പര്യം കാട്ടാറുണ്ട്. മകനെ ഒരു നോക്ക് കാണുന്നതിന് മുമ്പ് ചിരഞ്ജീവി സര്‍ജ മരണത്തിലേക്ക് യാത്രയായത് എല്ലാവരെയും വിഷമിപ്പിച്ചിരുന്നു.
ഇപ്പോള്‍ മകനുമൊത്തുള്ള മേഘ്ന രാജിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമാകുന്നത്. മേഘ്ന തന്നെയാണ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോ എടുക്കാനായി പെട്ടെന്ന് അവന് തയ്യാറായില്ല എന്ന് മേഘ്ന രാജ് പറയുന്നു.
എല്ലാ ദിവസവും ഞായറാഴ്ച പോലെ തോന്നുന്നു. എല്ലാ രാത്രിയും ശനിയാഴ്ച രാത്രി പോലെ തോന്നുന്നു!. മാതൃത്വത്തിന്റെ ചെറിയ സന്തോഷങ്ങള്‍. ഞങ്ങള്‍ ചില രഹസ്യങ്ങളും പങ്കിടുന്നു. പറയാന്‍ മറന്നുവെന്ന് ഒരു സസ്പെന്‍സും മേഘ്ന രാജ് പങ്കുവയ്ക്കുന്നു. മകനുമൊത്തുള്ള ഫോട്ടോയും മേഘ്ന രാജ് തന്നെ ഷെയര്‍ ചെയ്തിരിക്കുന്നു. ആദ്യം അവന് ഫോട്ടോയ്ക്ക് തയ്യാറായില്ല, എങ്കിലും ഞാന്‍ ഈ ചിത്രം എടുത്തുവെന്നാണ് മേഘ്ന രാജ് പറയുന്നത്. ചീകാത്ത മുടിയും ഉറക്കത്തിലുള്ള രൂപവും അവഗണിച്ചേക്കുവെന്നും മേഘ്ന രാജ് പറയുന്നു.