Home Entertainment ഭർത്താവ് നിസാരമായ പ്രശ്‌നങ്ങൾക്ക് ദേഷ്യപ്പെടുമായിരുന്നു, അന്നൊക്കെ പേടി ആണ്- നീന കുറുപ്പ്

ഭർത്താവ് നിസാരമായ പ്രശ്‌നങ്ങൾക്ക് ദേഷ്യപ്പെടുമായിരുന്നു, അന്നൊക്കെ പേടി ആണ്- നീന കുറുപ്പ്

175
0
neena kurup husband

പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് നീന കുറുപ്പ്.അഭിനേത്രിക്ക് പുറമേ അവതാരകയായും ഈ താരം തിളങ്ങിയിരുന്നു. ഇപ്പോളിതാ ഭർത്താവിനെ കുറിച്ചും സ്ത്രി-പുരുഷ തുല്യതയെ കുറിച്ചുമൊക്കെ നടി തുറന്ന് സംസാരിക്കുകയാണ്. വാക്കുകൾ, ഇപ്പോൾ എല്ലാവരും തുല്യതയെ പറ്റി സംസാരിക്കാറുണ്ട്. പക്ഷേ തങ്ങൾക്കും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഉണ്ടെന്ന് പലപ്പോഴും സ്ത്രീകൾ തന്നെ മറന്ന് പോകുന്നു. അല്ലെങ്കിൽ അത് പൂർണമായും മാറ്റി വെക്കുന്നു. അനുസരണയൊക്കെ ആവാം. അത് അങ്ങോട്ടും ഇങ്ങോട്ടും വേണം. പരസ്പരം മനസിലാക്കി നല്ലത് പറഞ്ഞ് തരുന്ന ആരോടും ആവാം.

കിട്ടുന്ന കഥാപാത്രങ്ങൾ നമുക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നതായിരിക്കണം. സുമിത്രയെന്ന കഥാപാത്രത്തെ കുറിച്ച് ഒരു സംശയവും ഇല്ലായിരുന്നു. അങ്ങനെ റിലേറ്റ് ചെയ്യാൻ പറ്റിയ ഒരുപാട് പേരുണ്ട് ഞാനടക്കം. എന്റെ ഭർത്താവ് വളരെ ദേഷ്യക്കാരനാണ്. പെട്ടെന്നാണ് ദേഷ്യം വരുന്നത്. ഞങ്ങളുടെ കല്യാണം കഴിഞ്ഞ സമയത്ത് നിസാരമായ പ്രശ്‌നങ്ങൾക്ക് ദേഷ്യപ്പെടുമായിരുന്നു. അന്നൊക്കെ പേടി ആണ്. ഒച്ച വെച്ച് സംസാരിക്കുന്നത് പൊതുവേ സ്ത്രീകൾക്ക് ഇഷ്ടമല്ലല്ലോ. ഇക്കാലത്ത് ഭാര്യയും ഭർത്താവും സുഹൃത്തുക്കളെ പോലെയാണ്.

അന്ന് ഞാനും ശ്രമിച്ചിരുന്നു, സുഹൃത്തുക്കളെ പോലെയാവാൻ. പക്ഷേ വിജയിച്ചില്ല. പൊതുവേ, 99 ശതമാനം കാര്യങ്ങളിൽ പോലുമില്ല. ഇപ്പോഴും യാതൊരു സ്വാതന്ത്ര്യവുമില്ലാത്ത സ്ത്രീകൾ ഉണ്ട്. ചിലർക്ക് ഫോൺ പോലും ഉണ്ടാവില്ല. കാരണക്കാർ അവർ തന്നെയാണ്, ആഗ്രഹിക്കുന്നുണ്ടെങ്കിലും ആരും ശ്രമിക്കുന്നില്ല. സുമിത്രയും മോളേട് പറയുന്നത് അതാണ്. ജീവിതം ഇങ്ങനെയൊക്കെയാണ് മോളേ എന്ന്. ഇതാണ് ജീവിതം എന്ന് വിചാരിച്ച് കഴിഞ്ഞാൽ നമ്മൾ അതിനോട് പൊരുത്തപ്പെട്ട് കഴിയണം. ഇതല്ല ജീവിതം എന്ന് ചൂണ്ടി കാണിക്കാൻ, എന്തെങ്കിലും ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും എന്തെങ്കിലും ചെയ്യാനോ ചെയ്യാതിരിക്കാനോ എനിക്ക് അവകാശമുണ്ട്. അതൊക്കെ ചിന്തിപ്പിക്കാൻ ഇത്തരം ഫിലിമുകൾ ഇനിയും വരണം.

LEAVE A REPLY

Please enter your comment!
Please enter your name here