Home Entertainment സൂര്യനെപ്പോലെ എന്നെ ചുംബിക്കുമോയെന്ന് നൂറിൻ ഷെരീഫ്

സൂര്യനെപ്പോലെ എന്നെ ചുംബിക്കുമോയെന്ന് നൂറിൻ ഷെരീഫ്

68
0
noorin shereef kissing

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നൂറിൻ ഷെരീഫ്. മലയാളത്തിന് പുറമെ തെലുങ്കിലും ഒരുകൈ നോക്കിയിരിക്കുകയാണ് താരം. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലൗ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് നൂറിൻ. സോഷ്യൽ മീഡിയകളിലും നൂറിൻ സജീവമാണ്. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെച്ച് നൂറിൻ എത്താറുണ്ട്. പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളും അതിന്റെ അടിക്കുറിപ്പുമാണ് ഹിറ്റാകുന്നത്. സൺകിസ്സ്ഡ് ഫോട്ടോയുമായാണ് താരം എത്തുന്നത്. മഞ്ഞ കുർത്തി ധരിച്ച്‌ നിൽക്കുകയാണ് നൂറിൻ. സൂര്യനെപ്പോലെ എന്നെ ചുംബിക്കുമോ? എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രസകരമായ അടിക്കുറിപ്പിൽ മറ്റൊരു ചിത്രം താരം പങ്കുവെച്ചിരുന്നു. സ്വന്തം ഫോട്ടോ നോക്കി വല്ലാണ്ട് ആരാധിച്ച്‌ ഇരുന്നുപോയ നിമിഷം ഫോട്ടോയിലാക്കിയ നിമിഷമായിരുന്നു ചിത്രം. താരത്തിന്റെ സഹോദരിയാണ് രണ്ട് ചിത്രങ്ങളും പകർത്തിയത്.

കഴിഞ്ഞ ദിവസമാണ് നൂറിന്റെ 22ാം പിറന്നാൾ ആഘോഷം. അടുത്ത സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പമായിരുന്നു താരത്തിന്റെ ആഘോഷം. ഒരു അഡാറ് ലൗ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നൂറിൻ ഷെരീഫ്.

LEAVE A REPLY

Please enter your comment!
Please enter your name here