Advertisement

0
179

തന്റേതായ വ്യക്തിത്വം കൊണ്ടും സ്വാഭാവികമായ അഭിനയ മികവുകൊണ്ടും മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് പാർവതി തിരുവോത്ത്. സമീപ കാലത് ഒരു ഓണ്‍ലൈന്‍ അഭിമുഖത്തില്‍ തന്റെ സ്വഭാവ സവിശേഷതകളെക്കുറിച്ച്‌ താരം പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. താൻ ഒരു ക്ലീന്‍സ് ഫ്രീക്ക് ആണെന്ന് അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പാര്‍വതി.

താൻ ഒരു ഫ്രീക്ക് ആണെന്ന് കേട്ടാല്‍ തന്റെ കൂട്ടുകാര്‍ പൊട്ടിച്ചിരിക്കുമെന്ന് പാര്‍വതി പറഞ്ഞു. തനിക്ക് കുളിക്കുന്നത് തന്നെ ഇഷ്ടമല്ല, പല്ല് തേക്കുക എന്ന് പറയുന്നത് വലിയൊരു ജോലിയാണ് അങ്ങനെയുള്ള എന്നെ പറ്റിയാണോ ഇത് പറഞ്ഞതെന്നാണ് താരം ചോദിച്ചത്. കുളിക്കുന്നത് ഇഷ്ടമല്ലാത്ത നിരവധി പേര്‍ക്ക് പാര്‍വതിയുടെ ഈ മറുപടി പ്രചോദനം ആകുമെന്നായിരുന്നു അവതാരകയുടെ മറുപടി.

ബാംഗ്ലൂർ ഡേയ്‌സ്, എന്ന് നിന്റെ മൊയ്തീൻ, ഉയരെ തുടങ്ങിയ ചിത്രങ്ങളിൽ കൂടി മുൻ നിര നായികയായ നിൽക്കുന്ന താരത്തിന് മികച്ച നടിക്കുള്ള കേരള, കർണാടക സംസ്ഥാനകളുടെ അവാർഡും ലഭിച്ചിട്ടുണ്ട്. സ്വന്തമായ നിലപാടുകളിൽ ഉറച്ചു നിൽക്കുകയയും അത് തുറന്നു പറയുകയും ചെയ്യുന്ന നടിക്ക് വിവാദ പ്രസ്താവനകളുടെ പേരിൽ അപ്രഖ്യാപിത വിലക്കും നേരിട്ടിട്ടുണ്ട്.

Advertisement