നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് നടി പേളി മാണി. മനോഹരമായ കുറിപ്പിനൊപ്പമാണ് വോട്ട് ചെയ്ത കാര്യം താരം ആരാധകരെ അറിയിച്ചത്. അവളുടെ തിളങ്ങുന്ന ഭാവിക്കായി വോട്ട് ചെയ്തു എന്നാണ് പേളി കുറിച്ചത്. മഷിതേച്ച വിരലില്‍ മകളുടെ കുഞ്ഞ് കൈകള്‍ കോര്‍ത്തുകൊണ്ടുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. നിരവധി ആരാധകരാണ് പോസ്റ്റില്‍ കമന്റുമായി എത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് നടി പേളി മാണിക്കും ഭര്‍ത്താവും നടനുമായി ശ്രീനിഷ് അരവിന്ദിനും പെണ്‍കുഞ്ഞ് ജനിച്ചത്. തുടര്‍ന്ന് മകള്‍ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു. ഈ സുന്ദരനിമിഷം നിങ്ങളെല്ലാവരുമായി പങ്കുവയ്ക്കണം എന്ന് തോന്നി. ഒന്നിച്ചുള്ള ഞങ്ങളുടെ ആദ്യത്തെ ചിത്രം. ഞങ്ങള്‍ രണ്ടുപേരും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു എന്ന കുറിപ്പിലായിരുന്നു ചിത്രം.
പേളിക്ക് പുറമേ നിരവധി പൃഥ്വിരാജ്, ആസിഫ് അലി, നീരജ് മാധവ്, തുടങ്ങിയ നടി-നടൻമാർ ഇതിനകം വോട്ട് രേഖപെടുത്തി കഴിഞ്ഞു. ‘മേക്ക് ഇറ്റ് കൗണ്ട്’ എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് വോട്ട് ചെയ്ത വിവരം അറിയിച്ചത്. തുടർഭരണം ഉണ്ടാകണം എന്നാണ് ആസിഫ് അലി വോട്ടിങ്ങിന് ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞത്.40 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. 27446309 വോട്ടര്‍മാരാണ് ഇന്ന് കേരളത്തിന്റെ വിധി നിര്‍ണ്ണയിക്കാന്‍ പോകുന്നത്. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 15000 ത്തോളം അധിക പോളിംഗ് ബൂത്തുകളും ഇത്തവണ സജ്ജമാക്കിയിട്ടുണ്ട്.
വോട്ടെടുപ്പിനായി കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 59,292 പൊലീസ് ഉദ്യോഗസ്ഥരെ യാണ് 140 മണ്ഡലങ്ങളിലെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. പ്രശ്നബാധിത ബൂത്തുകളില്‍ പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വൈബ്കാസ്റ്റിംഗ് അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കി.