Home Entertainment നാല് വിവാഹങ്ങള്‍ ചെയ്‌തെങ്കിലും പ്രണയം തോന്നിയത് ഒരാളോട് മാത്രം, തുറന്ന് പറഞ്ഞ് രേഖ രതീഷ്

നാല് വിവാഹങ്ങള്‍ ചെയ്‌തെങ്കിലും പ്രണയം തോന്നിയത് ഒരാളോട് മാത്രം, തുറന്ന് പറഞ്ഞ് രേഖ രതീഷ്

28
0
rekha ratheesh love

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ് രേഖ രതീഷ്. ആദ്യ കാലങ്ങളില്‍ വില്ലത്തി വേഷങ്ങളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ അമ്മ വേഷങ്ങളില്‍ തിളങ്ങുകയാണ് രേഖ. സോഷ്യല്‍ മീഡിയകളിലും നടി ഏറെ സജീവമാണ്. രേഖ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ ശ്രദ്ധേയമാകാറുമുണ്ട്. ഇപ്പോള്‍ തന്റെ വിവാഹ ജീവിതത്തെ കുറിച്ച് രേഖ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.അച്ഛനും അമ്മയും പിരിഞ്ഞതിനാല്‍ ഒറ്റയ്ക്കായ അവസ്ഥയിലെത്തി. പിന്നീട് ജീവിതത്തില്‍ സംഭവിച്ച വിവാഹമെല്ലാം അബദ്ധമായിരുന്നുവെന്നും രേഖ പറയുന്നു.

രേഖയുടെ വാക്കുകള്‍ ഇങ്ങനെ, ‘എല്ലാവര്‍ക്കും എന്റെ പണം വേണമായിരുന്നു. അല്ലാതെ ആരും എന്നെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിച്ചിരുന്നില്ല. ഞാന്‍ പ്രണയിച്ചത് ഒരാളെ മാത്രമാണ്, എന്റെ ആദ്യ ഭര്‍ത്താവിനെ. അത്ര കടുത്ത അഡിക്ഷനായിരുന്നു അയാളോട്. പിന്നീട് മൂന്നു പേര്‍ കൂടി എന്റെ ജീവിതത്തിലേക്കു വന്നെങ്കിലും ആരോടും അങ്ങനെ ഒരു പ്രണയം തോന്നിയിട്ടില്ല. കഴിഞ്ഞ എട്ടു വര്‍ഷമായി ഞാന്‍ എന്റെ കുഞ്ഞിനു വേണ്ടി മാത്രമാണ് ജീവിക്കുന്നത്. ഞങ്ങള്‍ അടിച്ചു പൊളിച്ച് കഴിയുന്നു’.

പതിനെട്ടാം വയസിലാണ് രേഖയുടെ ആദ്യ വിവാഹം. യൂസഫ് എന്നയാള്‍ ആയിരുന്നു വരന്‍. എന്നാല്‍ അധികനാളത്തേക്ക് ആ ബന്ധം നീണ്ടു നിന്നില്ല. പിന്നീട് നടന്‍ നിര്‍മല്‍ പ്രകാശിനെ വിവാഹം കഴിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തോടെ ആ ബന്ധവും അവസാനിച്ചു. പിന്നീട് മൂന്നാമത് കമല്‍ റോയ് എന്നയാളെ വിവാഹം ചെയ്തു. അതും അവസാനിച്ചതോടെ അഭിഷേകിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ രേഖയ്ക്ക് അയാന്‍ എന്നൊരു മകനുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here