Home Entertainment ഒടുവില്‍ ഗതികെട്ട് ഞാൻ കമന്റ് ബോക്സ് ബ്ലോക് ചെയ്തു-രശ്മി സോമൻ

ഒടുവില്‍ ഗതികെട്ട് ഞാൻ കമന്റ് ബോക്സ് ബ്ലോക് ചെയ്തു-രശ്മി സോമൻ

55
0
reshmi soman news

ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് രശ്മി സോമൻ. അഭിനയ രംഗത്ത് നിന്ന് ഏറെ കാലം മാറി നിന്ന ശേഷം വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് നടി. സോഷ്യൽ മീഡിയകളിൽ സജീവമായ നടി. സോഷ്യൽ മീഡിയകളിൽ നടി പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. വിവാഹത്തോടെ ഭർത്താവ് ഗോപിനാഥനൊപ്പം രശ്മി ദുബായിൽ സ്ഥിരതാമസമാക്കിയിരിക്കുകയായിരുന്നു. ചെറുപ്പം മുതൽ സിനിമയിലും സീരിയലിലും നിറഞ്ഞ് നിന്ന രശ്മി 20 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ സീരിയലുകളിലെ പ്രകടനമാണ് നടിയ്ക്ക് പ്രേക്ഷക പ്രശംസ നേടി കൊടുത്തത്. ഇപ്പോൾ സ്വന്തമായി ഒരു യുട്യൂബ് ചാനൽ തുടങ്ങി അതിൽ വീഡിയോകളുമായും രശ്മി എത്തുന്നുണ്ട്.

ഇപ്പോൾ കാര്‍ത്തിക ദീപം എന്ന സീരിയലിൽ വില്ലത്തി വേഷത്തിലാണ് രശ്മി സോമന്‍ എത്തുന്നത്. വിവേക് ​ഗോപന്റെ പ്രരണാർത്ഥം കഴിഞ്ഞയാഴ്ച, മണ്ഡലത്തിൽ നടന്ന റോഡ് ഷോയിൽ രശ്മി സോമനും അതിഥിയായി പങ്കെടുത്തിരുന്നു. ഇതിന്റെ വിഡിയോ ‘Thank You അപ്പച്ചി’ എന്ന പേരില്‍ വിവേക് പങ്കുവച്ചത് വൈറൽ ആയിരുന്നു.പോസ്റ്റിനു താഴെ കുറേപ്പേർ വിമർശനവുമായി എത്തി. സംഘിയാണല്ലേ, ചാണകമാണല്ലേ എന്നൊക്കെയാണ് ചോദ്യങ്ങൾ. ഒരു രക്ഷയുമില്ല. ഒടുവില്‍ ഗതികെട്ട് ഞാൻ കമന്റ് ബോക്സ് ബ്ലോക് ചെയ്തെന്ന് രശ്മി സ്വാകാര്യ മാധ്യമത്തോട് പറഞ്ഞു

വാക്കുകൾ,

വിവേക് ക്ഷണിച്ചപ്പോൾ സന്തോഷത്തോടെയാണ് അവിടെയെത്തിയത്. വിവേകിനെ പിന്തുണയ്ക്കണം എന്നു തോന്നി. അതിനെ രാഷ്ട്രീയമായി വളച്ചൊടിച്ച് കുറേപ്പേർ സൈബർ ആക്രമണം നടത്തുകയായിരുന്നു.ഇതൊന്നും എന്നെ ബാധിക്കാറില്ല. എനിക്ക് എന്റെതായ താൽപര്യങ്ങളും തീരുമാനങ്ങളുമുണ്ട്. ആരെന്തു പറഞ്ഞാലും അതൊന്നും മാറാനും പോകുന്നില്ല. ഞാൻ ഒരു കലാകാരിയാണ്. അതിനപ്പുറം എന്റെ രാഷ്ട്രീയം പറഞ്ഞു നടക്കേണ്ട കാര്യമെനിക്കില്ല. എന്റെ സുഹൃത്തിനെ പിന്തുണച്ചതിന്റെ പേരിൽ കുറേ പഴി കേൾക്കേണ്ടി വന്നാലും ‘ഐ ഡോണ്ട് കെയർ’. എന്റെ മനസ്സിന് സന്തോഷമുള്ള കാര്യമാണ്, ഞാൻ പോയി സപ്പോർട്ട് ചെയ്തു. അത്രേയുള്ളൂ. ഇനി വിവേക് മറ്റൊരു പാർട്ടിയുടെ സ്ഥാനാർഥിയായിരുന്നെങ്കിലും ഞാൻ പോയേനെ. ഞാനവിടെ പോയി രാഷ്ട്രീയം പറഞ്ഞിട്ടുമില്ല

LEAVE A REPLY

Please enter your comment!
Please enter your name here