Home Malayalam നെഞ്ചിൽ ടാറ്റൂ ഇടുന്ന വീഡിയോ പങ്കുവെച്ച് സാധിക, കമന്റുകളുമായി ആരാധകർ

നെഞ്ചിൽ ടാറ്റൂ ഇടുന്ന വീഡിയോ പങ്കുവെച്ച് സാധിക, കമന്റുകളുമായി ആരാധകർ

125
0
sadhika venugopal tattoo

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് സാധിക വേണുഗോപാൽ. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് താരം. പുതിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് സാധിക പലപ്പോഴും സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. പല കാര്യങ്ങളിലും തന്റേതായ അഭിപ്രായങ്ങളും നിലപാടുകളും നടി പങ്കുവെയ്ക്കാറുണ്ട്.സൈബർ ഇടങ്ങളിൽ തനിക്ക് എതിരെ മോശമായി കമന്റ് ഇടുന്നവരെയും മോശം മെസേജുകൾ അയക്കുന്നവരെയും തുറന്ന് കാട്ടി സാധിക രംഗത്ത് എത്തിയിട്ടുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. അന്താരാഷ്ട്ര വനിതാ ദിനത്തിൽ താരം നെഞ്ചിൽ ടാറ്റൂ ചെയ്യുന്ന വീഡിയോ ആണ് പ്രേക്ഷകർക്ക് വേണ്ടി പങ്കു വെച്ചിട്ടുള്ളത്. വളരെ പെട്ടെന്നാണ് താരത്തിന്റെ വീഡിയോ വൈറലായിമാറിയത്.

ഓർക്കുട്ട് ഒരു ഓർമകൂട്ട് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ രംഗത്ത് എത്തുന്നത്. പിന്നീട് കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചു. ഹ്രസ്വ ചിത്രങ്ങളിലൂടെയും മോഡലിങ്ങിലൂടെയും ശ്രദ്ധേയയാണ് സാധിക. സ്റ്റാർ മാജിക് എന്ന പരിപാടിയിൽ സ്ഥിരമായി താരം പങ്കെടുക്കുന്നുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here