Home News ടീനേജ് കഴിഞ്ഞിട്ടില്ലെങ്കിലും എന്റെ കല്യാണം ഞാൻ സ്വപ്നം കണ്ടു കഴിഞ്ഞു, സാനിയ ഇയ്യപ്പൻ

ടീനേജ് കഴിഞ്ഞിട്ടില്ലെങ്കിലും എന്റെ കല്യാണം ഞാൻ സ്വപ്നം കണ്ടു കഴിഞ്ഞു, സാനിയ ഇയ്യപ്പൻ

126
0
people against saniya iyyappan dressing

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സാനിയ ഇയ്യപ്പൻ. നടി എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയാണ് താരം. ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയയെ പ്രേക്ഷകർക്ക് സുപരിചിതർ ആവുന്നത്. ക്വീൻ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ സിനിമ അരങ്ങേറ്റം. തുടർന്ന് നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. ഇപ്പോൾ തന്റെ വിവാഹ സ്വപ്‌നങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടി.

ഡെസ്റ്റിനേഷൻ വിവാഹം ആഗ്രഹിക്കുന്ന തനിക്ക് ഗ്രീസിൽ വച്ചു തന്റെ വിവാഹം നടക്കണമെന്ന മോഹമാണ് ഉളളതെന്നും വിവാഹം കഴിഞ്ഞു സിനിമയിൽ അഭിനയിക്കുമോ എന്ന ചോദ്യം ഔട്ട് ഡേറ്റഡ് ആയതുകൊണ്ട് അങ്ങനെയൊരു ചിന്തയേ തന്റെ മനസ്സിൽ ഇല്ലെന്നു ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ താരം തുറന്നു പറയുന്നു.സാനിയ ഈയ്യപ്പന്റെ വാക്കുകൾ ഇങ്ങനെ, ‘സ്വപ്നം കാണാൻ ഒരു പിശുക്കും കാണിക്കാറില്ല ഞാൻ. ടീനേജ് കഴിഞ്ഞിട്ടില്ലെങ്കിലും എന്റെ കല്യാണം വരെ ഞാൻ സ്വപ്നം കണ്ടു കഴിഞ്ഞു. ഡെസ്റ്റിനേഷൻ വിവാഹമായിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ഗ്രീസിൽ വച്ച് മതി. സബ്യസാചിയുടെ ലെഹങ്ക വേണം എന്ന കാര്യത്തിൽ നോ കോംപ്രമൈസ്. ഗ്രീസിൽ വച്ചാകുമ്‌ബോൾ ലെഹങ്കയുടെ നിറം വൈറ്റ് ആകുന്നതായിരിക്കും നല്ലത്. ബീച്ചും വൈറ്റ് ലെഹങ്കയും ആഹാ പെർഫെക്റ്റ് കോമ്പിനേഷൻ ആയിരിക്കും.

അയ്യോ പയ്യന്റെ കാര്യം മറന്നു പോയി. എന്റെ പ്രഫഷൻ മനസിലാക്കി നിൽക്കുകയും എന്നെ സ്‌നേഹിക്കുകയും കരുതുകയും ചെയ്യുന്ന ആളായിരിക്കണം. നല്ല സിനിമകൾ കിട്ടിയാൽ എന്നും സിനിമയിൽ നിൽക്കാനാണ് എനിക്കിഷ്ടം. ഇപ്പോൾ വിവാഹം കഴിഞ്ഞു അഭിനയിക്കുമോ എന്ന ചോദ്യം തന്നെ ഔട്ട് ഡേറ്റഡ് ആയതുകൊണ്ട് ആ ചോദ്യമേ മനസ്സിൽ ഇല്ല.

LEAVE A REPLY

Please enter your comment!
Please enter your name here