Home Entertainment അമ്മയുടെ പഴയ സാരി അടിച്ചു മാറ്റിയത്, ബ്ലൗസിന് പകരം ടീ ഷർട്ട്! രസികൻ കുറിപ്പും ചിത്രങ്ങളുമായി...

അമ്മയുടെ പഴയ സാരി അടിച്ചു മാറ്റിയത്, ബ്ലൗസിന് പകരം ടീ ഷർട്ട്! രസികൻ കുറിപ്പും ചിത്രങ്ങളുമായി സനുഷ

95
0
sanusha in saree

ബാലതാരമായി വന്ന് മലയാളി മനസ്സിൽ കുടിയേറിയ നായികയാണ് സനുഷ. ആദ്യ ചിത്രം ശ്യാമപ്രസാദ് സംവിധാനം ചെയ്ത കല്ലുകൊണ്ടൊരു പെണ്ണാണ്. നിരവധി വേഷങ്ങൾ ബാലതാരമായി സനുഷ അണിഞ്ഞിട്ടുണ്ട്. കാശി എന്ന ചിത്രത്തിലൂടെ ബാലതാരമായി സനുഷ തമിഴിലുമെത്തി കാഴ്ച എന്ന സിനിമയിലെ ബാലതാര വേഷം സനുഷക്ക് ഒരുപാട് കൈയടി നേടിക്കൊടുത്തു. 2009 ൽ റെനിഗുണ്ട എന്ന സിനിമയിലൂടെ സനുഷ നായികയായി അരങ്ങേറി

ആദ്യ ചിത്രം തമിഴിലായിരുന്നു. മലയാളത്തിൽ മിസ്റ്റർ മരുമകനിലൂടെ ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച സനുഷ പിന്നീട് തമിഴിൽ നിരവധി ചിത്രങ്ങൾ ചെയ്തു. ഇപ്പോൾ കുറേ കാലമായി സനുഷയെ സിനിമകളിലൊന്നും കാണാറില്ല. 2016ന് ശേഷം മലയാളത്തിൽ അഭിനയിച്ചിട്ടില്ല. ഒരു മുറൈ വന്ത് പാർത്ഥായ ആണ് സനുഷയുടേതായി ഏറ്റവും ഒടുവിൽ വന്ന മലയാള സിനിമ

സനുഷയുടെ സഹോദരൻ സനൂപും സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ മലയാള സിനിമയിൽ നിന്ന് സനുഷ ഒരു ഇടവേളയെടുത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിലും സജീവമായ ഒരാളാണ് സനുഷ. തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം സോഷ്യൽ മീഡിയയിൽ ആരാധകർക്ക് വേണ്ടി പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ വിഷു സ്പെഷൽ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം. മനോഹരവുമായ ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.

വിഷുവിന് വീട്ടിലായിരുന്നാൽ സാരിയുടുത്ത് ചിത്രങ്ങളെടുക്കാൻ വല്ലാത്ത ആഗ്രഹമായിരിക്കും. പക്ഷേ സാരിയൊക്കെ എവിടെയാണെന്നറിയാനാകില്ല, കാരണം അത് അമ്മയുടെ വകുപ്പാണ്. അങ്ങനെ അമ്മ തിരക്കിലായിരിക്കുന്ന നേരം വലിയ ആ ആഗ്രഹ സഫലീകരണത്തിനായി അമ്മയുടെ പഴയസാരിയങ്ങ് അടിച്ചുമാറ്റും അപ്പോഴാണ് ആ സാരിക്കിണങ്ങിയ ബ്ലൗസില്ലെന്നറിയുന്നത്. അപ്പോൾ ഞാനൊരു ന്യൂജൻ ഗേളായി, ടീ ഷർ‍ട്ട് തന്നെ അങ്ങ് ബ്ലൗസാക്കും. വിഷുവിന് ഒരു സാരിയുടുക്കണം, പടം പിടിക്കണം, അതിനായുള്ള കാട്ടികൂട്ടലൊക്കെയായിരുന്നു ഇതെന്ന് സനുഷ പറഞ്ഞിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here