Home Entertainment ദിലീപിന്റെ നായിക ശ്രുതി ലക്ഷ്മിയുടെ ഇപ്പോഴത്തെ വിശേഷം ഇങ്ങനെ

ദിലീപിന്റെ നായിക ശ്രുതി ലക്ഷ്മിയുടെ ഇപ്പോഴത്തെ വിശേഷം ഇങ്ങനെ

105
0
sruthi lakshmi

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട നടിയാണ് ശ്രുതി ലക്ഷ്മി. നിരവധി മിനിസ്ക്രീൻ പരമ്പരകളിൽ വേഷമിട്ടിട്ടുണ്ട്. ബാലതാരമായി അഭിനയ ജീവിതം തുടങ്ങിയ ശ്രുതി ലക്ഷ്മി ബിഗ് സ്ക്രീനിൽ ദിലീപിന്റെ നായികയായും അഭിനയിച്ചിട്ടുണ്ട്. റോമിയോ എന്ന ചിത്രത്തിലെ മൂന്നു നായികമാരിൽ ഒരാൾ ശ്രുതി ലക്ഷ്മിയായിരുന്നു. ശ്രുതി ലക്ഷ്മിയുടെ സഹേദരി ശഅരീലയ അടുത്തിടെയാണ് രണ്ടാമതും വിവാഹം കഴിച്ചത്.

പിന്നീട് നായികാ പ്രാധാന്യമുള്ള വേഷങ്ങൾ താരത്തിന് ലഭിച്ചില്ലെങ്കിലും ചെറിയ റോളുകളിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വിവാഹിതയായ ശ്രുതി ലക്ഷ്മി കുടുംബിനിയായി വീട്ടിൽ തന്നെ ഒതുങ്ങികൂടാൻ തയ്യാറായിരുന്നില്ല വിവാഹ ശേഷവും മിനിസ്ക്രീൻ പരമ്പരകളിൽ സജീവമായി തന്നെയുണ്ട് ശ്രുതി ലക്ഷ്മി.

ശ്രുതി ജോസ് എന്നാണ് താരത്തിന്റെ ശരിക്കുള്ള പേര്. കണ്ണൂർ സ്വദേശിയായ താരം മാർ ഇവാനിയോസ് കോളേജിൽ നിന്നാണ് ബിരുദം നേടിയത് ക്ലാസിക്കൽ നർത്തകി കൂടിയായ താരം നൃത്ത രംഗത്തും സജീവമാണ്. അഭിനയത്തിലും നൃത്തത്തിലും ഒരു പോലെ കഴിവ് തെളിയിച്ച നടിയാണ്. താരം അഭിനയിക്കുന്ന നെഗറ്റീവ് റോളുകൾ പ്രേക്ഷകർക്ക് ഏറെ പ്രിയമാണ്. രണ്ടായിരത്തി പതിനാറിലാണ് ശ്രുതി ലക്ഷ്മി വിവാഹിത യാകുന്നത്. ഡോ അവിൻ ആന്റോയാണ് ശ്രുതിയുടെ ഭർത്താവ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here