Home Entertainment തെരുവോരത്തെ ആയിരങ്ങൾക്ക് ഭക്ഷണം നൽകി സണ്ണി ലിയോൺ, കയ്യടിച്ച് സോഷ്യൽ മീഡിയ

തെരുവോരത്തെ ആയിരങ്ങൾക്ക് ഭക്ഷണം നൽകി സണ്ണി ലിയോൺ, കയ്യടിച്ച് സോഷ്യൽ മീഡിയ

67
0
Sunny Leone feeding thousands on the street

മലയാളത്തിലും നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോണി. പോൺ ഇൻഡസ്ട്രിയിൽ നിന്നും ബോളിവുഡിൽ എത്തിയ താരത്തിന് കൈ നിറയെ ചിത്രങ്ങളാണ്. മലയാളത്തിൽ മമ്മൂട്ടി നായകനായ മധുരരാജയിൽ ഒരു ഗാനരംഗത്ത് സണ്ണി ലിയോണി പ്രത്യക്ഷപ്പെട്ടിരുന്നു. നേരത്തെ കേരളത്തിൽ ഒരു കടയുടെ ഉദ്ഘാടനത്തിനായി സണ്ണി എത്തിയപ്പോൾ ആയിരങ്ങളാണ് തടിച്ചു കൂടിയത്.

ഇപ്പോളിതാ കൊവിഡിൽ ദുരിതമനുഭവിക്കുന്ന മുംബൈ നഗരത്തിലെ തെരുവുകളിൽ താമസിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണം വിതരണം ചെയ്ത് നടി സണ്ണി ലിയോണും ഭർത്താവ് ഡാനിയേൽ വെബ്ബറും. ഒരു സന്നദ്ധ സംഘടനയുമായി ചേർന്നാണ് സണ്ണിയുടെ ഉദ്യമം. വീടില്ലാത്തവരെരയും കുട്ടികളെയും കേന്ദ്രീകരിച്ചായിരുന്നു ഭക്ഷണ വിതരണം. ദാൽ, കിച്ചിടി, ചോറ്, പഴങ്ങൾ എന്നിവയായിരുന്നു വിഭവങ്ങൾ.

സണ്ണി ഭക്ഷണവുമായി എത്തിയപ്പോൾ തന്നെ ട്രക്കിന് ചുറ്റും ആവശ്യക്കാർ തടിച്ചു കൂടി. പലർക്കും നടി നേരിട്ടു തന്നെ ഭക്ഷണം നൽകി. കൊവിഡ് കാലം തുടങ്ങിയത് മുതൽ തന്നെ സണ്ണി ജീവകാരുണ്യപ്രവർത്തനങ്ങളുമായി മുന്നോട്ട് വന്നിരുന്നു. ഈ വർഷം തുടക്കത്തിൽ 10,000 ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം എത്തിക്കുന്നതിനായി സണ്ണി ഒരു എൻജിഓയുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here