Home Entertainment ഒരു വര്‍ഷത്തെ കാത്തിരിപ്പ്, ഉത്തര ഉണ്ണി വിവാഹിതയായി

ഒരു വര്‍ഷത്തെ കാത്തിരിപ്പ്, ഉത്തര ഉണ്ണി വിവാഹിതയായി

27
0
uthara unni marriage

നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണി വിവാഹിതയായി. ബാം​ഗളൂരുവില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷാണ് വരന്‍. കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു. ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.

2020 ഏപ്രിലിലാണ് വിവാഹം നിശ്ചയിച്ചിരുന്നു. കോവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇത് നീട്ടി വെക്കുകയായിരുന്നു. കൊറോണ പടര്‍ന്നു പിടിച്ച പശ്ചാത്തലത്തില്‍ വിവാഹം താലി കെട്ട് മാത്രമായി നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് ക്ഷേത്രങ്ങളെല്ലാം അടച്ചിട്ടതോടെ അത് മാറ്റുകയായിരുന്നു. ഓ​ഗസ്റ്റില്‍ വിവാഹമുണ്ടാകുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ഇതും മാറ്റുകയായിരുന്നു.

ജനുവരി 14നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. നടി ഊര്‍മിള ഉണ്ണിയുടെ മകളായ ഉത്തര ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇട വപ്പാതിയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here