Home Entertainment അവർ അങ്ങനെ വിളിക്കുമ്പോൾ എനിക്ക് ദേഷ്യം വരുമായിരുന്നു- വീണ നായർ

അവർ അങ്ങനെ വിളിക്കുമ്പോൾ എനിക്ക് ദേഷ്യം വരുമായിരുന്നു- വീണ നായർ

99
0
veena nair size

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് വീണ നായർ.ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും നിറഞ്ഞ് നിൽക്കുകയാണ് നടി.നടി എന്നതിലുപരി മികച്ച ഒരു നർത്തകിയും ഗായികയുമാണ് വീണ.ബിഗ്‌ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥിയും ആയിരുന്നു വീണ.ഷോയിൽ മികച്ച പിന്തുണയാണ് വീണയ്ക്ക് ലഭിച്ചത്.അവസാന അഞ്ച് മത്സരാർത്ഥികളിൽ നില ഉറപ്പിച്ച മത്സരാർത്ഥിയുമായിരുന്നു വീണ നായർ.ബിഗ്‌ബോസിലൂടെ വീണയുടെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതരായി.

ലോക്ഡൗണിന് പിന്നാലെ തട്ടീം മുട്ടീം പരമ്പരയിലും നടി വീണ്ടും ജോയിൻ ചെയ്തിരുന്നു.ജനപ്രിയ പരമ്പരയിൽ കോകില എന്ന കഥാപാത്രമായിട്ടാണ് വീണാ നായരുടെ തിരിച്ചുവരവ്. ഇപ്പോഴിതാ തൻറെ ശരീര പ്രകൃതം കാരണം നേരിടേണ്ടി വന്നിട്ടുള്ള ബോഡി ഷെയിമിങ്ങിനെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് വീണ.വാക്കുകൾ, മിക്കപ്പോഴും എല്ലാവർക്കും എന്നെ കാണുമ്പോൾ പറയാനുണ്ടായിരുന്നത് ഭയങ്കരം വണ്ണം ആണല്ലോ എന്നായിരുന്നു. അത് കേൾക്കുമ്പോൾ എനിക്ക് ഭയങ്കര വിഷമം ആയിരുന്നു. പക്ഷേ അത് പുറത്തു കാണിക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഇത് അവർ പറയുമ്പോൾ തന്നെ മറ്റെന്തെങ്കിലും ഒക്കെ പറഞ്ഞു കൊണ്ട് ഞാൻ വിഷയം വഴിതിരിച്ചു വിടും. മെലിയാൻ തീരുമാനിച്ചാലും ഇതിൻറെ നേരെ ഓപ്പോസിറ്റ് ചോദ്യങ്ങൾ ഉണ്ടാവും എന്ന് എനിക്കറിയാമായിരുന്നു.

അപ്പോൾ പിന്നെ ഇത് എന്ത് കോലം എന്നുള്ള ചോദ്യം ആയിരിക്കും വരിക. അതുകൊണ്ടു തന്നെ ഞാൻ ഞാനായി ഇരിക്കാൻ ആണ് തീരുമാനിച്ചത്. എന്നെക്കാൾ വളരെ പ്രായം കുറവുള്ളവർ പോലും എൻറെ ശരീര പ്രകൃതം കണ്ട് എന്നെ ചേച്ചി എന്ന് അഭിസംബോധന ചെയ്തിരുന്നു. അങ്ങനെ വിളിക്കേണ്ട എന്നൊക്കെ ഞാൻ അപ്പോൾ തന്നെ പറയും. പിന്നെ എനിക്ക് പ്രത്യേകിച്ച് ഒന്നും മറ്റുള്ളവരോട് തെളിയിക്കാൻ ഇല്ലല്ലോ. ഇപ്പോൾ എൻറെ പ്രൊഫഷൻ്റെ ഭാഗമായതിനാൽ ഞാൻ അത്യാവശ്യം ഒക്കെ ഡയറ്റും വർക്ക് ഔട്ടും ചെയ്യുന്നുണ്ട്. നല്ല കഥാപാത്രങ്ങൾ ലഭിക്കാൻ ഇത് അത്യാവശ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here