Home Entertainment കിടിലൻ സ്റ്റെപ്പുകളുമായി വൃദ്ധിക്കുട്ടി, ഡാൻസ് വീണ്ടും വൈറൽ

കിടിലൻ സ്റ്റെപ്പുകളുമായി വൃദ്ധിക്കുട്ടി, ഡാൻസ് വീണ്ടും വൈറൽ

183
0
vridhi vishal dance

സോഷ്യൽ മീഡിയയിലെല്ലാം കുറച്ചു ദിവസമായി നിറഞ്ഞു നിൽക്കുന്നത് വൃദ്ധിക്കുട്ടിയുടെ ഡാൻസായിരുന്നു. ഒരു വിവാഹത്തിന് വൃദ്ധിക്കുട്ടി കളിച്ച ഡാൻസാണ് വളരെ വേ​ഗം വൈറലായത്. അതിനുപിന്നാലെ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ മകളായും വൃദ്ധിയ്ക്ക് അവസരം ലഭിച്ചു.. വാത്തി കമിങ്’ എന്ന പാട്ടിനാണ് മനോഹരമായി ചുവടുകൾവച്ചത്.

ഇപ്പോഴിതാ വൃദ്ധിയുടെ മറ്റൊരു ഡാൻസ് കൂടി സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാവുകയാണ്. ‘അദ്ഭുതദ്വീപി’ലെ ചക്കരമാവിന്റെ കൊമ്പത്തിരിക്കണ മാമ്പഴം പോലത്തെ… എന്ന പാട്ടിനാണ് വൃദ്ധി ചുവടുവയ്ക്കുന്നത്.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം നടത്തുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെയാണ് വൃദ്ധിക്കുട്ടി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. ഡാൻസർമാരായ വിശാൽ കണ്ണന്റേയും ഗായത്രിയുടേയും മകളായ വൃദ്ധി ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇഷ്ട നടൻ അല്ലു അർജുനാണ്.അല്ലു അർജുനെ കാണിച്ചു തരാമെന്ന അച്ഛന്റെ വാക്ക് വിശ്വസിച്ച് അല്ലു ഫാനായ ഒരഞ്ചു വയസ്സുകാരി ഉത്സാഹത്തോടെ സീരിയൽ സെറ്റിലെത്തുകയായിരുന്നു. സീരിയലിൽ അഭിനയിച്ചാൽ തന്റെ ഇഷ്ട നടനെ കാണാമെന്ന ധാരണയിൽ അഭിനയം സന്തോഷത്തോടെയും അത്യുത്സാഹത്തോടെയും അഭിനയിക്കാൻ തുടങ്ങുകയായിരുന്നു. എന്നാൽ ഇതിനിടെ ഈ മിടുക്കി കുട്ടിക്ക് സിനിമയിലേക്കും അവസരം എത്തിയിരുന്നു. ടൊവിനോ ചിത്രത്തിലേക്ക് അവസരം ലഭിച്ചെങ്കിലും സീരിയൽ ഷൂട്ടിങ് തിരക്കുകൾ കാരണം താരത്തിന് പോകാൻ സാധിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here