Home Entertainment നടി യാമി ഗൗതം വിവാഹിതയായി, വരന്‍ ‘ഉറി’ സംവിധായകന്‍ ആദിത്യ ധര്‍

നടി യാമി ഗൗതം വിവാഹിതയായി, വരന്‍ ‘ഉറി’ സംവിധായകന്‍ ആദിത്യ ധര്‍

36
0
yami gautam marriage

ബോളിവുഡ് നടി യാമി ഗൗതമും സംവിധായകന്‍ ആദിത്യ ധറും വിവാഹിതരായി. ഉറി എന്ന ചിത്രത്തിന്റെ സംവിധായകനാണ് ആദിത്യ ധര്‍. വിവാഹ ചടങ്ങില്‍ നിന്നുള്ള ഫോട്ടോ പങ്കിട്ടാണ് ദമ്ബതികള്‍ വിവാഹ വാര്‍ത്ത അറിയിച്ചത്. കുടുംബാംഗങ്ങളെ മാത്രം പങ്കെടുപ്പിച്ച്‌ ലളിതമായ രീതിയിലായിരുന്നു വിവാഹ ചടങ്ങ്.

‘നിങ്ങളുടെ വെളിച്ചത്താല്‍, ഞാന്‍ സ്‌നേഹിക്കാന്‍ പഠിക്കുന്നു റൂമി. ഞങ്ങളുടെ കുടുംബത്തിന്റെ അനുഗ്രഹത്താല്‍, ഇന്ന് ഒരു ചെറിയ വിവാഹച്ചടങ്ങില്‍ ഞങ്ങള്‍ ഒരുമിച്ചു. വളരെ അടുപ്പമുള്ള വ്യക്തികളോടൊത്ത് ഞങ്ങള്‍ ഈ സന്തോഷകരമായ സന്ദര്‍ഭം ആഘോഷിച്ചു. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയുമായ യാത്ര ആരംഭിക്കുകയാണ്. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ആശംസകളും ഞങ്ങള്‍ തേടുന്നു. സ്‌നേഹം, യാമി, ആദിത്യ,’ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

32 കാരിയായ യാമിയും ആദിത്യയും ഉറി; ദി സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ഒന്നിച്ച്‌ അഭിനയിച്ചിരുന്നു. ഈ സൗഹൃദമാണ് പ്രണയമായത്. ഹിമാചല്‍ പ്രദേശ് സ്വദേശിയായ യാമി മലയാളം ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിഷേക് ബച്ചനൊപ്പം ധസ് വിയാണ് താരത്തിന്റെ പുതിയ ചിത്രം. ദി ഇമ്മോര്‍ട്ടല്‍ അശ്വന്തന്മാവിന്റെ പണിപ്പുരയിലാണ് ആദിത്യ.

LEAVE A REPLY

Please enter your comment!
Please enter your name here