Home Photoshoot ഒരു അപ്പൂപ്പൻ താടിയെ പോലെ പറന്നുയരാനും ഒഴുകി നടക്കാനും ഞാൻ ആഗ്രഹിക്കുന്നു-അഹാന

ഒരു അപ്പൂപ്പൻ താടിയെ പോലെ പറന്നുയരാനും ഒഴുകി നടക്കാനും ഞാൻ ആഗ്രഹിക്കുന്നു-അഹാന

83
0
Ahaana Krishna

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. അച്ഛനെ പോലെ തന്നെ തന്റെ പാഷനും അഭിനയമാണെനന്ന് അഹാന വ്യക്തമാക്കി കഴിഞ്ഞു. നായികയായും സഹ നടിയായുമൊക്കെ തിളങ്ങി നിൽക്കുകയാണ് താരം. അഹാന നായികയായി ഒരുപിടി ചിത്രങ്ങൾ പുറത്തിറങ്ങാനുണ്ട്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് അഹാന. പലപ്പോഴും തന്റെ നിലപാടുകൾ സോഷ്യൽ മീഡിയകളിലൂടെ താരം തുറന്ന് പറയാറുമുണ്ട്. ഇത്തരത്തിൽ ചിലപ്പോഴൊക്കെ വിമർശനവും നേരിടേണ്ടതായി വന്നിട്ടുണ്ട്. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ഒക്കെ അഹാന സോഷ്യൽ മീഡിയകൾ വഴി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോൾ തന്റെ ഒരു ആ​ഗ്രഹത്തെക്കുറിച്ചാണ് പറയുന്നത്. ഇൻസ്റ്റയിലൂടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് താരം ആഗ്രഹം പങ്കുവച്ചത്. തൂവെള്ള നിറത്തിലുള്ള വസ്ത്രമണിഞ്ഞ് ആണ് താരം ചിത്രത്തിൽ. ചില ദിവസങ്ങളിൽ ഒരു അപ്പൂപ്പൻ താടിയെ പോലെ പറന്നുയരാനും ഒഴുകി നടക്കാനും ഞാൻ ആഗ്രഹിക്കുന്നു എന്നാണ് അഹാന കുറിച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

കഴിഞ്ഞദിവസം യുകുലേലെ എന്ന സംഗീത ഉപകരണം വായിക്കുന്ന ഒരു വീഡിയോ താരം പങ്കു വച്ചിരിക്കുന്നു. വിജയ് ചിത്രമായ മാസ്റ്ററിലെ ലെട് മീ ടെൽ യു എ കുട്ടി സ്റ്റോറി എന്ന ഗാനമാണ് അഹാന അതുപയോഗിച്ച് പാടിയത്. താൻ യുകുലെലെ പഠിക്കുകയാണ് ഇപ്പോൾ എന്നും താരം കുറിച്ചിരിക്കുന്നു. താരത്തിൻ്റെ ഒരു സുഹൃത്ത് സമ്മാനിച്ചതാണ് ഈ ഉപകരണം.

അഹാനയുടെ പുതിയ ചിത്രം നാൻസി റാണിയാണ്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അഹാനയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ക്വാറന്റൈൻ കാലത്തെ ചിത്രങ്ങളും വീഡിയോകളുമൊക്കെ അഹാന സോഷ്യൽ മീഡിയകൾ വഴി പങ്കുവെച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here