Home Entertainment അമ്മ എന്നെ എടുക്കുമോയെന്ന കാര്യത്തിൽ എനിക്ക് സംശയം ഉണ്ടായിരുന്നു- അഹാന

അമ്മ എന്നെ എടുക്കുമോയെന്ന കാര്യത്തിൽ എനിക്ക് സംശയം ഉണ്ടായിരുന്നു- അഹാന

97
0
ahaana krishna mothers day

ഇന്ന് മാതൃദിനം. സോഷ്യല്‍ മീഡിയ മുഴുവന്‍ അമ്മമാര്‍ക്കായുള്ള ആശംസകളും, അവരുടെ ചിത്രങ്ങളുമൊക്കെയാണ്. അക്കൂട്ടത്തില്‍ നടി അഹാന കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളും ഹൃദയസ്പര്‍ശിയായ കുറിപ്പും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുകയാണ്. അമ്മ സിന്ധു കൃഷ്ണ തന്നെയും സഹോദരിമാരെയും എടുത്തുനില്‍ക്കുന്ന ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘മദേഴ്‌സ് ഡേ, സംഭവബഹുലമായ ഈ ദിനത്തില്‍ എന്റെ അമ്മ ഞങ്ങളെ എല്ലാവരെയും ചുമക്കാന്‍ ശ്രമിച്ചു. അമ്മയ്ക്ക് ഇപ്പോഴും അത് ചെയ്യാന്‍ കഴിയുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. മറ്റ് മൂന്ന് പേരെയും എളുപ്പത്തില്‍ എടുക്കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.അവര്‍ എന്നേക്കാള്‍ എത്ര ചെറുതാണ്. പക്ഷേ എന്നെ ചുമക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയം ഉണ്ടായിരുന്നു.എന്നാല്‍ മറ്റ്കാര്യങ്ങളെ പോലെ അമ്മ അത് കൈകാര്യം ചെയ്തു. ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹത്തിന് മാതൃദിനാശംസകള്‍’ എന്നാണ് അഹാന കുറിച്ചിരിക്കുന്നത്.മക്കളായ അഹാനയുടെയും ദിയയുടെയും ഇഷാനിയുടെയും ഹന്‍സികയുടെയും കുട്ടിക്കാലം മുതലുള്ള ഓരോ ഓര്‍മകളും ചിത്രങ്ങളും സൂക്ഷിച്ചുവയ്ക്കുന്ന സിന്ധു കൃഷ്ണയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പലപ്പോഴും അത്ഭുതപ്പെടുത്തുന്നവയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here