മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. അച്ഛനെ പോലെ തന്നെ തന്റെ പാഷനും അഭിനയമാണെനന്ന് അഹാന വ്യക്തമാക്കി കഴിഞ്ഞു. നായികയായും സഹ നടിയായുമൊക്കെ തിളങ്ങി നിൽക്കുകയാണ് താരം.
അഹാന നായികയായി ഒരുപിടി ചിത്രങ്ങൾ പുറത്തിറങ്ങാനുണ്ട്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് അഹാന. പലപ്പോഴും തന്റെ നിലപാടുകൾ സോഷ്യൽ മീഡിയകളിലൂടെ താരം തുറന്ന് പറയാറുമുണ്ട്. ഇത്തരത്തിൽ ചിലപ്പോഴൊക്കെ വിമർശനവും നേരിടേണ്ടതായി വന്നിട്ടുണ്ട്. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ഒക്കെ അഹാന സോഷ്യൽ മീഡിയകൾ വഴി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ അഹാനയുടെ അമ്മയായ സിന്ധു കൃഷ്ണയുടെ പോസ്റ്റാണ് ഏവരുടെയും ശ്രദ്ധ നേടുന്നത്. പട്ടു സാരി അണിഞ്ഞുള്ള അഹാനയുടെ ചിത്രമാണ് അമ്മ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞാൻ വിവാഹത്തിന് അണിഞ്ഞ സാരി ആണിത്. മോഡേൺ ടച്ച് നൽകിയാണ് അഹാന അണിഞ്ഞിരിക്കുന്നത്. അമ്മയുടെ പോസ്റ്റ് അഹാനയും സ്റ്റോറി ആക്കിയിട്ടുണ്ട്.ഈ സാരി ധരിച്ചുള്ള സിന്ധുവിന്റെ ചിത്രം ഇതിന് മുൻപ് പുറത്തു വന്നിട്ടുണ്ട്. മകൾ അമ്മയുടെ വിവാഹ സാരി ധരിച്ചുകൊണ്ട് നിൽക്കുന്നതിലെ സന്തോഷം പങ്കിടുകയാണ് സിന്ധു