Home Entertainment രാവിലെ ഹിന്ദു വധുവായും വൈകിട്ട് ക്രിസ്ത്യൻ വധുവായുമുള്ള ചടങ്ങുകൾ നടത്തും, വിവാഹ വിശേഷങ്ങളുമായി എലീന

രാവിലെ ഹിന്ദു വധുവായും വൈകിട്ട് ക്രിസ്ത്യൻ വധുവായുമുള്ള ചടങ്ങുകൾ നടത്തും, വിവാഹ വിശേഷങ്ങളുമായി എലീന

42
0
alina padikkal marriage

അവതാരകയും നടിയുമായ എലീന പടിക്കലിന്റെയും രോഹിത്തിന്റെയും വിവാഹനിശ്ചയം അടുത്തിടെയാണ് നടന്നത്. തിരുവനന്തപുരത്തെ ഹൈസിന്ത് ഹോട്ടലിൽവെച്ചായിരുന്നു ചടങ്ങ്. ആറു വർഷത്തെ പ്രണയമാണ് വിവാഹത്തിലെത്തുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങ്. ബിഗ് ബോസ് താരങ്ങളായ മഞ്ജു പത്രോസ്, അലക്‌സാൻഡ്ര ജോൺസൺ, രേഷ്മ രാജൻ, പരീക്കുട്ടി പെരുമ്പാവൂർ, സുരേഷ് കൃഷ്ണൻ, പ്രദീപ് ചന്ദ്രൻ, ദിയ സന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു

വിവാഹത്തിനുള്ള തയ്യാറെടുപ്പുകളൊക്കെ തുടങ്ങാൻ പോവുകയാണെന്ന് എലീന പറയുന്നു, വാക്കുകൾ, പൊതുവെ കുറച്ച് സൈലന്റായ വ്യക്തിയാണ് രോഹിത്. പാർട്ടിയൊക്കെ നടക്കുന്ന സമയത്ത് ആദ്യത്തെ കുറച്ച് സമയം മാത്രമേ ഞാൻ അടങ്ങി ഇരിക്കാറുള്ളൂ. പിന്നീട് ഞാനും ബഹളക്കാരിയായി മാറും. ഓഗസ്റ്റിൽ വിവാഹം നടത്താനുള്ള തയ്യാറെടുപ്പിലാണ്. ഹിന്ദു-ക്രിസ്ത്യൻ രീതികളിലായാണ് വിവാഹം നടത്തുന്നത്. രാവിലെ ഹിന്ദു വധുവായും വൈകിട്ട് ക്രിസ്ത്യൻ വധുവായുമുള്ള ചടങ്ങുകൾ നടത്തും. രാവിലെ അച്ചടക്കമുള്ള നല്ല കുട്ടിയായി ഞാൻ നിൽക്കും. വൈകിട്ട് ഫുൾ പാർട്ടി മൂഡിലായിരിക്കുമെന്ന് രോഹിത്തിനോട് പറഞ്ഞിട്ടുണ്ടെന്നും എലീന പറയുന്നു.

അവതാരകയായി തിളങ്ങിയ എലീന പിന്നീട് ബിഗ് ബോസിലെ മത്സരാർഥിയായും ശ്രദ്ധ നേടി. കോട്ടയം സ്വദേശി ഫിലിപ്പോസ് പടിക്കലിന്റെയും ബിന്ദുവിന്റെയും ഏകമകളാണ്. കോഴിക്കോട് സ്വദേശിയായ രോഹിത് ബിസിനസ്സുകാരനാണ്. പ്രദീപ് നായരും ശ്രീജയുമാണ് മാതാപിതാക്കൾ. സുഹൃത്തിന്റെ സുഹൃത്തായ രോഹിത്തിനെ യാദൃച്ഛികമായാണ് എലീന പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. ഇരു കുടുംബങ്ങളും എതിർത്തെങ്കിലും സമ്മതിക്കുന്നതുവരെ കാത്തിരിക്കാനായിരുന്നു തീരുമാനം. ഒടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ പ്രണയസാഫല്യം.

LEAVE A REPLY

Please enter your comment!
Please enter your name here