Home Entertainment മലരിന് അടുത്തിടെയാണ് ഓര്‍മ തിരികെ കിട്ടുന്നത്’; ആറ് വര്‍ഷമായുള്ള സംശയത്തിന് ഉത്തരം നല്‍കി അല്‍ഫോണ്‍സ് പുത്രന്‍

മലരിന് അടുത്തിടെയാണ് ഓര്‍മ തിരികെ കിട്ടുന്നത്’; ആറ് വര്‍ഷമായുള്ള സംശയത്തിന് ഉത്തരം നല്‍കി അല്‍ഫോണ്‍സ് പുത്രന്‍

36
0
alphonse puthren premam

‘പ്രേമം’ എന്ന ചിത്രത്തില്‍ മലര്‍ ജോര്‍ജിനെ ശരിക്കും മറന്നതാണോ അതോ മനപ്പൂര്‍വം ഒഴിവാക്കിയതാണോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. സിനിമ പുറത്തിറങ്ങി ഇത്രയധികം വര്‍ഷങ്ങളായിട്ടും ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന സംശയമാണ് ഇത്. ആരാധകന്റെ സംശയത്തിന് ഫെയ്സ്ബുക്കിലൂടെയാണ് അല്‍ഫോണ്‍സ് മറുപടി നല്‍കിയത്.

സ്റ്റീവന്‍ മാത്യു എന്നയാളാണ് ചോദ്യം ചോദിച്ചത്. ഒരു സംശയം എന്നു പറഞ്ഞുകൊണ്ടാണ് സ്റ്റീവന്റെ ചോദ്യം ആരംഭിക്കുന്നത്. ‘പ്രേമത്തില്‍, ജോര്‍ജിനോട് ഒന്നും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് മലര്‍ അവസാനം പറയുന്നുണ്ട്. മൂന്ന് തവണ സിനിമ കണ്ടതിനു ശേഷവും ഞങ്ങളുടെ സംശയം മാറുന്നില്ല. മലരിന് ശരിക്കും ഓര്‍മ നഷ്ടപ്പെടുന്നതാണോ അതോ മനഃപൂര്‍വം ജോര്‍ജിനെ ഒഴിവാക്കാന്‍ വേണ്ടി ചെയ്യുന്നതാണോ ? അതോ അടുത്തിടെ ഓര്‍മ തിരിച്ചു കിട്ടിയ മലര്‍, ജോര്‍ജിന്റെ വിവാഹം ആയതുകൊണ്ട് ഒന്നും വെളിപ്പെടുത്താതിരിക്കുന്നതാണോ ?’ എന്നായിരുന്നു സ്റ്റീവന്‍ മാത്യു എന്ന പ്രേക്ഷകന്‍ സംവിധായകനോട് ചോദിച്ചത്.

‘മലരിന് ഓര്‍മ നഷ്ടപ്പെടുന്നുണ്ട്.. ഓര്‍മ തിരിച്ചു കിട്ടിയപ്പോള്‍ ചിലപ്പോള്‍ അവള്‍ അറിവഴകനുമായി സംസാരിച്ചിരിക്കാം. അവിടെ എത്തിയപ്പോള്‍ ജോര്‍ജ് സെലിനുമൊത്ത് സന്തോഷവാനാണെന്ന് അവള്‍ക്ക് തോന്നുന്നു. ‘സൂപ്പര്‍’ എന്ന് പറയുന്നതിലൂടെ മലരിന് ഓര്‍മ തിരികെ ലഭിച്ചതായി ജോര്‍ജിനും മനസിലാകുന്നുണ്ട്. എന്നാല്‍, സംഭാഷണങ്ങളിലൂടെ ഇത് പറയുന്നില്ല. ആക്ഷന്‍സിലൂടെയും, ആ സമയത്ത് വയലിനു പകരം ഹാര്‍മോണിയം ഉപയോഗിച്ചുമാണ് ഇത് കാണിക്കുന്നത്. നിങ്ങളുടെ സംശയം മാറിയെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം നിങ്ങള്‍ അവസാനം ചോദിച്ചതിലുണ്ട്. മലരിന് അടുത്തിടെയാണ് ഓര്‍മ തിരികെ ലഭിച്ചത്’ എന്നായിരുന്നു അല്‍ഫോണ്‍സ് നല്‍കിയ മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here