Home Entertainment അമാലിനും സുപ്രിയയ്ക്കും ഒപ്പം നസ്രിയ, വൈറലായി താരപത്‌നിമാരുടെ ചിത്രം

അമാലിനും സുപ്രിയയ്ക്കും ഒപ്പം നസ്രിയ, വൈറലായി താരപത്‌നിമാരുടെ ചിത്രം

27
0
amal-sufiya-supriya-nazriya

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നസ്രിയ. ബാലതാരമായി സിനിമയില്‍ എത്തിയ താരം പിന്നീട് നായികാ വേഷങ്ങളിലും തിളങ്ങിയിരുന്നു. മലയാളത്തിലും അന്യഭാഷകളിലും നസ്രിയ തിളങ്ങി. യുവതാരങ്ങളുടെ എല്ലാം നായികയായി താരം തിളങ്ങി നില്‍ക്കവെയാണ് ഫഹദ് ഫാസിലുമായി നസ്രിയയുടെ വിവാഹം നടക്കുന്നത്. പിന്നീട് ചെറിയ ഇടവേളയ്ക്ക് ശേഷം താരം അഭിനയ രംഗത്തേക്ക് തിരികെ എത്തുകയും ചെയ്തു. വിവാഹ ശേഷം നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം കൂടെയിലൂടെ ആയിരുന്നു നസ്രിയയുടെ മടങ്ങി വരവ്. പിന്നാലെ ട്രാന്‍സ്, മണിയറയിലെ അശോകന്‍ തുടങ്ങിയ സിനിമകളിലും നസ്രിയ അഭിനയിച്ചു.

സിനിമ തിരക്കുകള്‍ക്ക് ഇടയിലും സൗഹൃദങ്ങളും കാത്തു സൂക്ഷിക്കാറുള്ള താരങ്ങളില്‍ ഒരാളാണ് നസ്രിയ. പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും കുഞ്ഞ് അനുജത്തി കൂടിയാണ് നസ്രിയ. ഇവരുടെ ഭാര്യമാരുമായും നസ്രിയയ്ക്ക് അടുത്ത സൗഹൃദമാണ് ഉള്ളത്. ഇപ്പോള്‍ സുപ്രിയയ്ക്കും അമാലിനും ഒപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നസ്രിയ. കഴിഞ്ഞ രാത്രി ചെലവഴിച്ചത് ഇവര്‍ക്കൊപ്പമായിരുന്നു എന്ന് കുറിച്ചാണ് നസ്രിയ എത്തിയത്.

സിനിമാരംഗത്ത് സ്വന്തം സഹോദരിയെ പോലെ അടുപ്പം തോന്നിയ നടിയാണ് നസ്രിയ എന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. അഞ്ജലി മേനോന്‍ ഒരുക്കിയ കൂടെ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. വിവാഹത്തിന് ശേഷമുള്ള നസ്രിയയുടെ മടങ്ങി വരവ് കൂടിയായിരുന്നു ഈ ചിത്രത്തിലൂടെ. ചിത്രത്തില്‍ ചേട്ടനും അനുജത്തിയുമായാണ് ഇരുവരും അഭിനയിച്ചത്. ദുല്‍ഖല്‍ സല്‍മാനൊപ്പം സലാല മൊബൈല്‍സ് എന്ന ചിത്രത്തിലാണ് നസ്രിയ ആദ്യമായി അഭിനയിച്ചത്. പിന്നാലെ വായെ മൂടി പേസവും, ബാഗ്ലൂര്‍ ഡേയ്‌സ് എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചഭിനയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here