Home Entertainment കളിയാക്കിയവരോടുള്ള തന്റെ പ്രതികാരമാണ് വണ്ണം കുറയ്ക്കാനുള്ള തീരുമാനം- ലക്ഷ്മി നക്ഷത്ര

കളിയാക്കിയവരോടുള്ള തന്റെ പ്രതികാരമാണ് വണ്ണം കുറയ്ക്കാനുള്ള തീരുമാനം- ലക്ഷ്മി നക്ഷത്ര

82
0
Lakshmi-Nakshathra

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ശ്രദ്ധ പിടിച്ചുപറ്റിയത്. ഈ ഷോയിലൂടെ പ്രശ്തയായ ലക്ഷ്മിക്ക് പ്രോഗ്രാമോളം തന്നെ ആരാധകരുമുണ്ട്. സോഷ്യൽ മീഡിയകളിലും ലക്ഷ്മി നക്ഷത്ര സജീവമാണ്. പുതിയ ചിത്രങ്ങളും വിശേഷങ്ങളുമായി പലപ്പോഴും താരം സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

അടുത്തിടെയായി മോഡലിങ്ങിലും ഭാഗ്യപരീക്ഷണംനടത്തിയിരുന്നു ലക്ഷ്മി നക്ഷത്ര. വേറിട്ട ലുക്കിലുള്ള വിവിധ കോസ്റ്റ്യൂമുകളിട്ട് പലതരത്തിലുള്ള ഫോട്ടോഷൂട്ടും ലക്ഷ്മി നക്ഷത്ര അടുത്തിടെ നടത്തുന്നുണ്ട്. ഇതിൻ്റെയൊക്കെ ചിത്രങ്ങൾ ലക്ഷ്മി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ താൻ വണ്ണംകുറച്ച കഥ രസകരമായൊരു വിഡിയോയിലൂടെ പങ്കുവയ്ക്കുകയാണ് ലക്ഷ്മി. കളിയാക്കിയവരോടുള്ള തന്റെ പ്രതികാരമാണ് വണ്ണം കുറയ്ക്കാനുള്ള തീരുമാനമെന്ന് ലക്ഷ്മി പറയുന്നു. ശരീരത്തിന്റെ ഭാരവും അളവും എടുത്ത ശേഷമാണ് ചിട്ടയോടെയുള്ള വർക് ഔട്ടിലേക്ക് ലക്ഷ്മി കടക്കുന്നത്. തന്റെ ഒഫീഷ്യൽ യൂ ട്യൂബ് ചാനലിലൂടെയാണ് വിശേഷങ്ങൾ പങ്കുവച്ചത്.

ബ്യൂട്ടി പാർലറിൽ അത്യാവശ്യ കാര്യങ്ങൾക്കേ പോകാറുള്ളൂ. ത്രെഡിങ്, വാക്സിങ്, വൈറ്റ് ഹെ‍ഡും ബ്ലാക് ഹെഡും നീക്കുക അങ്ങനെ. ക്ലീൻ അപ്, ഫേഷ്യലുകൾ ഒന്നും ചെയ്യാറില്ല.ഷൂട്ടിനു വേണ്ടി മുടിയിൽ കെമിക്കൽ ട്രീറ്റ്മെന്റുകൾ ചെയ്യുന്നതിനാൽ ഈ മസാജിന് ഏറെ പ്രാധാന്യമുണ്ട്. വെളിച്ചെണ്ണ ചെറുചൂടോടെ തലയോടിൽ തേച്ചു പിടിപ്പിക്കും. പിന്നീട് മസാജ് ചെയ്യും. രണ്ടു മൂന്നു മണിക്കൂർ അങ്ങനെ ഇരിക്കും, ആവി കൊള്ളിക്കും. അമ്മ ബിന്ദുവാണ് ഇതിനു സഹായിക്കുന്നത്. ഷൂട്ട് കഴിഞ്ഞ് ശുദ്ധമായ വെളിച്ചെണ്ണ കൊണ്ടാണ് മേക്കപ് നീക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here