Home Entertainment പറയാൻ വാക്കുകളില്ല, കാത്തിരുന്ന സന്തോഷം അരികിലെത്തി- പേളി മാണി

പറയാൻ വാക്കുകളില്ല, കാത്തിരുന്ന സന്തോഷം അരികിലെത്തി- പേളി മാണി

150
0
pearle maaney youtube

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് പേളി മാണി. ജീവിതത്തിലേക്ക് കുഞ്ഞ് അഥിതിയെ വരവേൽക്കാനായി കാത്തിരിക്കുകയാണ് താരം. ബിഗ്‌ബോസ് റിയാലിറ്റി ഷോ മലയാളം ഒന്നാം സീസണിലെ മത്സരാർത്ഥി ആയിരുന്നു താരം. ഇതേ ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദുമായി ഷോയ്ക്ക് ഇടയിൽ പേളി പ്രണയത്തിലാവുകയായിരുന്നു. ഷോ അവസാനിച്ച ശേഷം ഇരുവരും വിവാഹിതർ ആവുകയും ചെയ്തു. ഇരുവരും സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ്. ഗർഭകാലത്തെ വിശേഷങ്ങൾ പങ്കുവെച്ച് ഇരുവരും രംഗത്തെത്താറുണ്ട്.

ഇപ്പോൾ യൂട്യൂബിൽ നിന്നും ഗോൾഡ് ബട്ടൺ കിട്ടിയ  സന്തോഷത്തിലാണ് പേളി, അത് അൺബോക്സ് ചെയ്യുന്ന വീഡിയോ പേളി തന്നെയാണ് പുറത്ത് വിട്ടത്, ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷമാണ് തന്നെ തേടി ഈ സന്തോഷ വാർത്ത എത്തിയത് എന്ന് പേളി പറയുന്നത്, കുഞ്ഞു ജനിക്കുന്നതിനു മുൻപ് തന്നെ താൻ വൺ മില്ലിയൺ സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കും എന്ന് പേളി പറഞ്ഞിരുന്നു, അത് നേടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പേളി ഇപ്പോൾ

കുഞ്ഞിന്റെ ജനനതീയതിയെക്കുറി പേളി പറയുന്നതിങ്ങനെ.ഇപ്പോൾ 36-ാമത്തെ ആഴ്ചയിലാണ്. ഒൻപത് മാസം ആയി. മാർച്ച് 23 നാണ് കുഞ്ഞ് ജനിക്കുമെന്ന് അവർ പറഞ്ഞിരിക്കുന്നത് വലിയ വെല്ലുവിളി നിറഞ്ഞ ടാസ്‌ക് ആണ് കുഞ്ഞിന് എന്ത് പേരിടുമെന്നുള്ളത്. മിക്കവാറും ഓരോ വർഷവും ഓരോ പേരായിരിക്കും. അതാണ് എന്റെ പ്ലാൻ. ഒരു വയസ് വരെ ഒരു പേര്. രണ്ടാമത്തെ വയസിൽ മറ്റൊന്ന്. ഡ്രസ് മാറ്റുന്നത് പോലെ പേരും വേണമെങ്കിൽ മാറ്റാം. കുറേ പേരുകൾ മനസിലുണ്ട്. പക്ഷേ താൻ കൺഫ്യൂഷനിലാണ്. ആദ്യം ഞാൻ പ്രസവിച്ചോട്ടേ… അതിന് ശേഷം പറയാം

ആദ്യത്തെ മൂന്ന് മാസം ഉണ്ടായ വോമിറ്റിങ് പ്രശ്‌നങ്ങളാണ് ബുദ്ധിമുട്ടായി തോന്നിയിട്ടുള്ളത്. അതത്ര വലിയ ബുദ്ധിമുട്ടൊന്നും ആയിരുന്നില്ല. പിന്നെ അവസാന മാസം ആയപ്പോഴെക്കും കുഞ്ഞ് വലുതാവുന്നത് അനുസരിച്ച് നമുക്ക് നടക്കാനൊക്കെ കുറച്ച് പ്രയാസം തോന്നും. അല്ലാതെ വേറെ കുഴപ്പമൊന്നുമില്ല. പ്രസവത്തിന് ശേഷവും ഇത് ചോദിക്കണേ. പക്ഷെ ഡെലിവറി പെയിനും അത്രയും കഠിനമല്ലല്ലോ. ഞാൻ അതിനെ കുറിച്ച് നെഗറ്റീവ് ആയി ഒന്നും ചിന്തിക്കുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here