നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹവിഡിയോ പുറത്ത്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ള സൂപ്പര്‍താരങ്ങളെല്ലാം എത്തിയ വിവാഹചടങ്ങുകള്‍ വലിയ ആഘോഷമായിരുന്നു. വിവാഹത്തിലെ മനോഹരമായ നിമിഷങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് വിഡിയോ മോഹന്‍ലാലാണ് വിഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചത്.
മോഹന്‍ലാലിന്റെ വാക്കുകളിലൂടെയാണ് വിഡിയോ ആരംഭിക്കുന്നത്. തന്റെ കുടുംബത്തിലെ വിവാഹം പോലെയാണെന്ന് പറയുന്ന താരം ആന്റണിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും വാചാലനാവുന്നുണ്ട്. ഭാര്യ സുപ്രിയയ്ക്കും മക്കളായ പ്രണവിനും വിസ്മയയ്ക്കുമൊപ്പമാണ് മോഹന്‍ലാല്‍ ചടങ്ങില്‍ പങ്കെടുത്തത്. പള്ളിയില്‍ നടന്ന ചടങ്ങിലും പിന്നീട് നടന്ന റിസപ്ഷനിലും ആദ്യാവസാനം വരെ മോഹന്‍ലാലും കുടുംബവും പങ്കെടുത്തു.
പള്ളിയിലെ വിവാഹച്ചടങ്ങും പിന്നീട് നടന്ന താരനിബിഢമായ വിവാഹറിസപ്ഷനും ഉള്‍പ്പെടുത്തിക്കൊണ്ടാണ് വിഡിയോ. സിനിമ രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുത്തത്. മഞ്ജു വാര്യര്‍, പ്രിയദര്ശന്, ജോഷി, പൃഥ്വിരാജ്, ഫഹദ് ഫാസില്‍, നസ്രിയ, എം.ജി. ശ്രീകുമാര്‍, ജയസൂര്യ, ടൊവിനോ തോമസ്, ആഷിക് അബു, റിമ കല്ലിങ്കല്‍, ഉണ്ണി മുകുന്ദന് തുടങ്ങിയവര്‍ വിവാഹ സല്‍ക്കാരത്തിനെത്തിയിരുന്നു. താരങ്ങളെല്ലാം കുടുംബ സമേതമാണ് ചടങ്ങിനെത്തിയത്.
ഡിസംബര്‍ 27ന് കൊച്ചിയിലെ പള്ളിയില്‍ വച്ചായിരുന്നു അനിഷയുടേയും എമിലിന്റേയും വിവാഹം. ഇരുവരും ഡോക്ടര്‍മാരാണ്. കറുപ്പ് വേഷമായിരുന്നു ചടങ്ങിന്റെ ഡ്രസ് കോഡ്. വരനും വധുവും അവരുടെ കുടുംബാംഗങ്ങളും വിരുന്നുകാരുമൊക്കെ കറുപ്പ് അണിഞ്ഞാണ് എത്തിയത്.