Home Malayalam സൂപ്പർ ചരക്ക്, ക്യാഷ് മുടക്കിയാലും നഷ്ടമില്ലെന്ന് കമന്റ്, കിടിലൻ മറുപടി നൽകി അഞ്ജു അരവിന്ദ്

സൂപ്പർ ചരക്ക്, ക്യാഷ് മുടക്കിയാലും നഷ്ടമില്ലെന്ന് കമന്റ്, കിടിലൻ മറുപടി നൽകി അഞ്ജു അരവിന്ദ്

36
0
anju aravind

1995ല്‍ അക്ഷരം എന്ന ചിത്രത്തിലൂടെയാണ് അഞ്ജു സിനിമയിലെത്തുന്നത്. മോഹന്‍ലാലിനെ കാണാന്‍ പോയൊരു യാത്രയില്‍ നിന്നുമാണ് അഞ്ജു സിനിമയിലേക്ക് എത്തുന്നത്. പീഡിഗ്രിയ്ക്ക് പഠിക്കുന്ന സമയത്ത് അദ്വൈതം എന്ന ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങില്‍ പങ്കെടുത്തിന് പിന്നാലെയാണ് അഞ്ജു സിനിമയിലേക്ക് എത്തുന്നത്. മലയാളത്തിന് പുറത്തും അഞ്ജു മികവ് തെളിയിച്ചു. വിജയ്‌ക്കൊപ്പം വരെ അഞ്ജു അഭിനയിച്ചു. പിന്നീട് 2001ന് ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു അഞ്ജു.

അഞ്ജു അരവിന്ദ് തന്റെ യൂട്യൂബ് പേജിനടിയില്‍ വന്ന കമന്റിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യ‌ല്‍ മീഡിയയിലെ സംസാരവിഷയം. മോശം കമന്റുമായെത്തിയ വിമര്‍ശകന് കുറിക്കു കൊള്ളുന്ന മറുപടി കൊടുത്തതിന്റെ സ്‌ക്രീന്‍ ഷോട്ട് താരം പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്.ഫൂഡി ബഡ്ഡി അഞ്ജു അരവിന്ദ് എന്ന താരത്തിന്റെ യൂട്യൂബ് പേജിലാണ് മോശം കമന്റ് എത്തിയത്. സൂപ്പര്‍ ചരക്ക് ക്യാഷ് മുടക്കിയാലും നഷ്ടം വരാനില്ല എന്നായിരുന്നു ഒരാളുടെ കമന്റ്. അതേ സുഹൃത്തേ, നിങ്ങളുടെ അമ്മയേയും പെങ്ങളെയും പോലെ സൂപ്പര്‍ ചരക്കു തന്നെയാണ് ഞാനും, എന്നായിരുന്നു ഇതിന് അഞ്ജു അരവിന്ദിന്റെ മറുപടി.

കഷ്ടം ഓരോ ആളുകളുടെ കാഴ്‌ചപ്പാട്, എന്തായാലും നല്ല റിപ്ലെ കൊടുക്കാന്‍ സാധിച്ചു എന്ന കുറിപ്പോടെയാണ് അഞ്ജു സ്‌ക്രീന്‍ ഷോട്ട് പങ്കു വച്ചിരിക്കുന്നത്. താരത്തിന് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. നേരത്തെ സിനിമയിലും സീരിയലിലും സജീവമായിരുന്ന താരം ഇപ്പോള്‍ തന്റെ യൂട്യൂബ് ചാനലുമായി സജീവമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here