Home Entertainment ആൻ അ​ഗസ്റ്റിനും ജോമോൻ. ടി. ജോണും വിവാഹമോചിതരാകുന്നു

ആൻ അ​ഗസ്റ്റിനും ജോമോൻ. ടി. ജോണും വിവാഹമോചിതരാകുന്നു

86
0

നടി ആൻ അ​ഗസ്റ്റിനും ഛായാ​ഗ്രാഹകൻ ജോമോൻ. ടി. ജോണും വിവാഹമോചിതരാകുന്നു. ഒരുമിച്ച് മുന്നോട്ട് പോകാൻ സാധിക്കാത്തതിനാൽ ഇരുവരും വേർപിരിയാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. ഏറെ നാളായി ഇരുവരും വേർപിരിഞ്ഞു കഴിയുകയായിരുന്നു.വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹർജി ജോമോൻ ചേർത്തല കുടുംബ കോടതിയിൽ സമർപ്പിച്ചിരുന്നു. ഹർജി പരി​ഗണിച്ച കോടതി ഫെബ്രുവരി ഒൻപതിന് ഹാജരാകാൻ ആവശ്യപ്പെട്ട് ആൻ അ​ഗസ്റ്റിന് നോട്ടിസ് അയച്ചു.

2014ലായിരുന്നു ആൻ അ​ഗസ്റ്റിനും ജോമോനും വിവാഹിതരാകുന്നത്. തുടർന്ന് അഭിനയ രം​ഗത്തുനിന്ന് വിട്ടു നിൽക്കുകയായിരുന്നു ആൻ. വിവാഹ ശേഷം രണ്ട് സിനിമകളിൽ മാത്രമാണ് ആൻ അഭിനയിച്ചത്. ചാപ്പാകുരിശ് എന്ന സിനിമയിലൂടെ ചലച്ചിത്ര രം​ഗത്തേയ്ക്ക് എത്തിയ ജോമോൻ ഇന്ന് ഇന്ത്യയിലെ തന്നെ പ്രധാന ഛായാ​ഗ്രാഹകൻമാരിൽ ഒരാളാണ്.

അനാറ്റെ അഗസ്റ്റിൻ എന്നാണു യഥാർത്ഥ പേര്. മലയാളചലച്ചിത്രനടനായ അഗസ്റ്റിന്റെ മകളാണ് ആൻ. കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്,പൃഥ്വിരാജ്, ബിജു മേനോൻ, വിജയരാഘവൻ,ബിജു മേനോൻ, ജയ സൂര്യ,നിവിൻ പോളി, ഫഹദ് ഫാസിൽ തുടങ്ങിയ നായകന്മാർക്ക് ഒപ്പം നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ആൻ അഗസ്റ്റിനു 2013 -മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു. ഫെബ്രുവരി 9 നു ചേർത്തലകുടുംബകോടതിയിൽ നൽകിയഹർജി പരിഗണിച്ച കോടതിയിൽ ഹാജരാകുന്നതിന് ആൻഅഗസ്റ്റിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഇരുവരും 2014 ലാണ് വിവാഹിതരായത്. ഇരുവരും തമ്മിൽ ഏറെ നാളായി അകൽച്ചയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here