Home Entertainment ശല്യം ചെയ്ത ഒരു പൂവാലനെ നടുവിരല്‍ ഉയര്‍ത്തി കാണിച്ചിട്ടുണ്ടെന്ന് ആന്‍ ശീതള്‍

ശല്യം ചെയ്ത ഒരു പൂവാലനെ നടുവിരല്‍ ഉയര്‍ത്തി കാണിച്ചിട്ടുണ്ടെന്ന് ആന്‍ ശീതള്‍

32
0
ann sheetal statement

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ആന്‍ ശീതള്‍. എസ്ര എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. ഇഷ്‌ക് എന്ന ചിത്രത്തില്‍ നായികയായി എത്തിയതോടെ ആന്‍ കൂടുതലായി ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ സദാചാര പോലീസ് ആയി മാറുന്നതിന്റെ അനുഭവങ്ങള്‍ ഏറ്റു വാങ്ങേണ്ടി വരുന്ന കാമുകീ കാമുകന്മാരായാണ് ആന്‍ ശീതളും ഷെയന്‍ നിഗമും ഇഷ്‌കില്‍ എത്തിയത്.

ഒടുവില്‍ കാമുകന്‍ തന്റെ ചാരിത്ര്യശുദ്ധിയില്‍ സംശയിക്കുമ്പോള്‍ അവന് നേരെ നടുവിരല്‍ കാണിക്കുന്ന പുതിയ കാലത്തെ നായികാമുഖമായിരുന്നു ഇഷ്‌ക്കിലേത്. സെന്‍സറിംഗില്‍ ഈ രംഗം നീക്കം ചെയ്യപ്പെട്ടുവെങ്കിലും പിന്നീട് സോഷ്യല്‍ മീഡിയകളിലും മറ്റും ഈ സീന്‍ വൈറലായി മാറിയിരുന്നു.യഥാര്‍ത്ഥ ജീവിതത്തില്‍ ആരെയെങ്കിലും നടുവിരല്‍ കാണിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ആന്‍ ശീതള്‍ അടുത്തിടെ ഒരഭിമുഖത്തില്‍ നല്‍കിയ മറുപടിയും തരംഗമാകുകയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം പോകുമ്പോള്‍ ശല്യം ചെയ്ത ഒരു പൂവാലനെ നടുവിരല്‍ കാണിച്ചിട്ടുണ്ടെന്നും കൊച്ചിയില്‍ വച്ചായിരുന്നു സംഭവമെന്നുമാണ് ആന്‍ വെളിപ്പെടുത്തിയത്.

2017 ൽ ജയ് കെ സംവിധാനം ചെയ്യ്ത് പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ ഹൊറർ ത്രില്ലർ വിഭാഗത്തിൽപ്പെട്ട മലയാളചലച്ചിത്രമായ എസ്രയാണ് ആൻ ശീതളുടെ ആദ്യ ചലച്ചിത്രം. റോസി എന്ന കഥാപാത്രമായാണ് ആൻ എസ്രയിൽ പ്രത്യക്ഷപെടുന്നത്. അതിനുശേഷം രണ്ടു തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു ആൻ

LEAVE A REPLY

Please enter your comment!
Please enter your name here