Home Entertainment ഒരു വയസ്സുള്ളപ്പോൾ സ്മിതയെ വാങ്ങിയതാണെന്ന് അവർ പറഞ്ഞു, ആന്റണിയുടെ വെളിപ്പെടുത്തൽ‌ വൈറൽ

ഒരു വയസ്സുള്ളപ്പോൾ സ്മിതയെ വാങ്ങിയതാണെന്ന് അവർ പറഞ്ഞു, ആന്റണിയുടെ വെളിപ്പെടുത്തൽ‌ വൈറൽ

68
0
antony eastman on silk smitha

ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ ആൻറണി ഈസ്റ്റ്മാൻ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. രചയിതാവ്, സ്റ്റിൽ ഫോട്ടോഗ്രാഫർ എന്നീ നിലകളിലും ശ്രദ്ധ നേടിയിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തൃശൂരിൽ വച്ചാണ് മരണം സംഭവിച്ചത്. തൃശൂർ ജില്ലയിലെ കുന്നംകുളം ചൊവ്വന്നൂരിൽ മുരിങ്ങാത്തേരി കുര്യാക്കോസിൻറെയും മാർത്തയുടെയും മകനായി 1946ലാണ് ജനനം. അറുപതുകളുടെ മധ്യത്തോടെ ഫോട്ടോഗ്രാഫറായി ജീവിതം ആരംഭിച്ചു. പിന്നീട് എറണാകുളത്തേക്കു മാറുകയും ഈസ്റ്റ്മാൻ എന്ന പേരിൽ ഒരു സ്റ്റുഡിയോ ആരംഭിക്കുകയും ചെയ്‌തു. അങ്ങനെ ആൻറണി ഈസ്റ്റ്മാൻ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്.

ആന്റണി ഈസ്റ്റ്മാൻ ആണ് വിജയലക്ഷ്മി എന്ന പെൺകുട്ടിയെ സിൽക്ക് സ്മിതയാക്കി മലയാളത്തിൽ എത്തിച്ചത്. സിൽക്ക് സ്മിതയെ കണ്ടെത്തിയ കഥ ആന്റണി ഈസ്റ്റ്മാൻ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇണയെ തേടിയെന്ന ചിത്രത്തിനായി നടിയെ അന്വേഷിച്ചാണ് ഒടുവിൽ സിൽക്ക് സ്മിതയുടെ മുന്നിൽ ജോൺ പോളും ആന്റണി ഈസ്റ്റമാനും എത്തിയത്.

വാക്കുകൾ ഇങ്ങനെയായിരുന്നു, അമ്മ എന്ന് പരിചയപ്പെടുത്തി ഒരു സ്ത്രീയും സിൽക്കും മാത്രമായിരുന്ന ആ വീട്ടിൽ. മേക്കപ്പ് ഇല്ലാതെ ഒരു ഫോട്ടോ എടുത്ത് തിരിച്ചുവന്ന് പ്രിന്റ് എടുത്താണ് സിൽക്കിനെ സിനിമയിലേക്ക് തിരഞ്ഞെടുത്തത്. വിജയമാല എന്നാണ് അവരുടെ അമ്മ ഇവരോട് സിൽക്കിന്റെ പേര് പറഞ്ഞത്. പിന്നീട് സ്മിത എന്നാക്കി. വിനു ചക്രവർത്തിയുടെ ഒരു സിനിമയോടെയാണ് സിൽക്ക് കൂട്ടിചേർത്തതു. എന്നാൽ സ്മിതയുടെ അമ്മയായി പരിചയപ്പെടുത്തിയ യുവതി അവരുടെ അമ്മ അല്ലായിരുന്നു. ഒരു വയസുള്ളപ്പോൾ സ്മിതയെ വാങ്ങിയതാണെന്നാണ് അവർ മറുപടി നൽകിയത്

LEAVE A REPLY

Please enter your comment!
Please enter your name here