Home Entertainment അനുമോളുടെ വിവാഹം കഴിഞ്ഞോ, ഫോട്ടോകൾ കണ്ട് സംശയവുമായി ആരാധകർ

അനുമോളുടെ വിവാഹം കഴിഞ്ഞോ, ഫോട്ടോകൾ കണ്ട് സംശയവുമായി ആരാധകർ

121
0
anukutty star magic

മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനുമോൾ. അനുജത്തി, സീത, ഒരിടത്തൊരു രാജകുമാരി തുടങ്ങിയ പരമ്പരകളിലൂടെയാണ് അനുമോൾ താരം എന്ന നിലയിൽ ഉയരുന്നതെങ്കിലും, കോമഡി ചെയ്യുന്ന സുന്ദരിപ്പെണ്ണ് എന്ന രീതിയിലായിരുന്നു താരം കൂടുതലായും ആരാധകരെ സൃഷ്ടിച്ചത്. സ്റ്റാർ മാജിക്ക് പരിപാ‌‌ടിയിലും താരം സജീവമാണ്. തങ്കച്ചനുമായി ഇടക്ക് ചില വാർത്തകൾ വന്നെങ്കിലും അതെല്ലാം ​ഗോസ്സിപ്പാണെന്ന് ഇരുവരും പറഞ്ഞിരുന്നു.പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് അനുമോൾ ഇപ്പോൾ അഭിനയിക്കുന്നത്.

ഇപ്പോളിതാ താരത്തിന്റെ പുത്തൻ ഫോട്ടോഷോട്ടാണ് വൈറലാകുന്നത്. വിവാഹവുമായി ബന്ധപ്പെട്ട ആശയത്തിലാണ് ഫോട്ടോഷൂട്ട്. നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയായിരുന്നു ഫോട്ടോഷൂട്ട്. ചില്ലി റെഡ് കളർ പട്ടു സാരിയിൽ നവ വധുവായി അനുമോൾ എത്തിയപ്പോൾ, മണവാളൻ മോഡൽ ആയി എത്തിയിരിക്കുന്നത് ഷമാൽ കമറുദീൻ ആണ്. ഫാഷൻ മോഡൽ ആണ് ഷമാൽ.

കൈലാസ് പ്രൊഡക്ഷനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ടിൽ ചിത്രങ്ങൾ പകർത്തിയത് മിഥുൻ ആണ്. പാടാത്ത പൈങ്കിളി പരമ്പരയിൽ ആണ് അനുകുട്ടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സംഭവം ഫോട്ടോഷൂട്ടാണെന്ന് മനസിലാക്കാതെ നിരവധിപ്പേരാണ് അനുവിന്റെ വിവാഹം കഴിഞ്ഞോ എന്ന സംശയവുമായെത്തിയിരിക്കുന്നത്. തങ്കച്ചനെ തേച്ചോ എന്നു പോലും ചിലർ ചോദിക്കുന്നുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here