Home Entertainment സഹോദരന്മാർക്കൊപ്പം വേനൽ മഴയിൽ കുളിച്ച് അനുശ്രീ, വീഡിയോ

സഹോദരന്മാർക്കൊപ്പം വേനൽ മഴയിൽ കുളിച്ച് അനുശ്രീ, വീഡിയോ

36
0
Anushree bathing in the summer rain with her brothers

പ്രേക്ഷകരുടെ പ്രീയപ്പെട്ട നടിമാരിലൊരാളാണ് അനുശ്രീ. 2012ൽ ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായി കൊണ്ടായിരുന്നു അനുശ്രീയുടെ സിനിമാ അരങ്ങേറ്റം. നിരവധി ചിത്രങ്ങളിലൂടെ ശാലീന സുന്ദരിയായി മലയാളികളുടെ മനസിൽ ഇടം നേടാൻ താരത്തിനായി. സോഷ്യൽ മീജിയകളിലും ഏറെ സജീവമാണ് നടി. പുതിയ വിശേഷങ്ങളും പങ്കുവെച്ച നടി പലപ്പോഴും രംഗത്ത് എത്താറുണ്ട്. അടുത്തിടെ മോഡേൺ വേഷത്തിൽ നടി പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറെ വിമർശനത്തിനും വഴിയൊരുക്കിയിരുന്നു.

നാടൻ വേഷങ്ങളും മോഡേൺ രീതികളും ഒരുപോലെ ഇണങ്ങുന്ന നടിമാരിൽ ഒരാളാണ് അനുശ്രീ. ഇപ്പോഴിതാ അനുശ്രീ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. സഹോദരങ്ങൾക്കൊപ്പം വേനൽമഴ നനയുന്ന ഒരു വീഡിയോയാണ് അനുശ്രീ പങ്കുവയ്ക്കുന്നത്. ‘ഇന്നലത്തെ മഴയിൽ. വേനൽ മഴയുടെ വരവേല്പിനെ ആഘോഷിക്കണം… നനഞ്ഞു കൊണ്ട് തന്നെ വരവേൽക്കണം, മഴയിൽ കുട്ടികളാവുക,’ എന്നാണ് അനുശ്രീ കുറിക്കുന്നത്.

View this post on Instagram

A post shared by Anusree (@anusree_luv)

അടുത്തിടെ ചേട്ടൻ അനൂപിന്റെ മകനെ കളിപ്പിക്കുന്ന ഒരു വീഡിയോ ആണ് അനുശ്രീ പങ്കുവച്ചിരുന്നു വീഡിയോയിൽ കുട്ടികളെ പോലെയാണ് അനുശ്രീ ഒരുങ്ങിയിരിക്കുന്നത്. കുഞ്ഞിനെ മടിയിലും വച്ചിട്ടുണ്ട്. ‘പേരതത്തമ്മ, ഒരു പേരതത്തമ്മ’ എന്ന കുട്ടികളുടെ കവിതയാണ് വീഡിയോയിൽ അനുശ്രീ ചൊല്ലുന്നത്. എന്നാൽ അനുശ്രി ചുണ്ടനക്കുക മാത്രമാണ് ചെയ്യുന്നത്. നിരവധിപ്പേരാണ് വീഡിയോക്ക് കമന്റുമായെത്തുന്നത്.

View this post on Instagram

A post shared by Anusree (@anusree_luv)

LEAVE A REPLY

Please enter your comment!
Please enter your name here