Home Malayalam പെണ്ണെന്നുള്ള സത്യം മനസ്സിലാക്കിയ നിമിഷം മുതല്‍ നീ അനുഭവിച്ച വേദനകളും അവഗണനകളും എത്രത്തോളം ആയിരുന്നെന്ന് എനിക്കറിയാം,...

പെണ്ണെന്നുള്ള സത്യം മനസ്സിലാക്കിയ നിമിഷം മുതല്‍ നീ അനുഭവിച്ച വേദനകളും അവഗണനകളും എത്രത്തോളം ആയിരുന്നെന്ന് എനിക്കറിയാം, അനുശ്രീ പറയുന്നു

175
0
anusree

ആണ്‍ ശരീരത്തില്‍ വീര്‍പ്പുമുട്ടി കഴിഞ്ഞിരുന്ന തന്റെ സുഹൃത്ത് പെണ്ണായി മാറിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി അനുശ്രീ. പിങ്കി പെണ്ണായി മാറിയ ശേഷം ഒരു വര്‍ഷം പൂര്‍ത്തിയാകവെയാണ് അനുശ്രീ ആശംസ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. അമ്മയുടെ വയറ്റില്‍ നിന്നും ആണായിട്ടാണ് ജന്മം കൊണ്ടതെങ്കിലും..പിന്നീടുള്ള വളര്‍ച്ചയില്‍ ഉള്ളില്‍ അവളൊരു പെണ്ണെന്നുള്ള സത്യം മനസ്സിലാക്കിയ നിമിഷം മുതല്‍ നീ അനുഭവിച്ച വേദനകളും അവഗണനകളും എത്രത്തോളം ആയിരുന്നെന്ന് നീ പറഞ്ഞു എനിക്കറിയാം..-അനുശ്രീ കുറിച്ചു.

അനുശ്രീയുടെ കുറിപ്പ്, അമ്മയുടെ വയറ്റില്‍ നിന്നും ആണായിട്ടാണ് ജന്മം കൊണ്ടതെങ്കിലും..പിന്നീടുള്ള വളര്‍ച്ചയില്‍ ഉള്ളില്‍ അവളൊരു പെണ്ണെന്നുള്ള സത്യം മനസ്സിലാക്കിയ നിമിഷം മുതല്‍ നീ അനുഭവിച്ച വേദനകളും അവഗണനകളും എത്രത്തോളം ആയിരുന്നെന്ന് നീ പറഞ്ഞു എനിക്കറിയാം..ഒരു പെണ്ണാവാനായി അവയെല്ലാം തരണം ചെയ്ത്.. അതിനു വേണ്ടി ശാരീരികവും മാനസികവുമായ അവളുടെ എല്ലാ വ്യത്യസങ്ങളും കണ്ടറിഞ്ഞ് നല്ലൊരു സുഹൃത്തിനെ പോലെ അവളെ നോക്കിയ Endocrinologist @suja.arjun dr നും..

അവിടെ നിന്നും അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹ സഫലീകരണത്തിനു വേണ്ടി അവളെ സ്വീകരിച്ച..അവളുടെ ജീവിതത്തിലും എന്റെ ജീവിതത്തിലും ദൈവ തുല്യമായി ഞങ്ങള്‍ കാണുന്ന surgeon @doc.arjunasokan dr ഒരായിരം നന്ദി.. കട്ടക്ക് കൂടെ നിന്ന @drmadhuks , @drmanumohandas നേയും ഈ നിമിഷം ഓര്‍ക്കുന്നു… എല്ലാം സഹിച്ചും,,ക്ഷമിച്ചും..,അനുഭവിച്ചും,,എന്റെ പിങ്കി കുട്ടി ഒരു പെണ്ണായിട്ടു ഇന്നേക്ക് ഒരു വര്‍ഷം…happy 1st birthday പിങ്കി @pinkyvisal ….അവളുടെ ഈ ആഗ്രഹം നിറവേറ്റാന്‍ അവളുടെ കൂടെ നിന്ന എല്ലാവര്‍ക്കും നല്ലതു വരുത്തെണമേ എന്ന പ്രാര്‍ത്ഥന എന്നും എന്റെ മനസില്‍ ഉണ്ടാകും…

Dearest Pinky…Explore the world like a new born butterfly.. ഒരു കാര്യം എപ്പോഴും ഓര്‍ക്കുക…മിന്നുന്നതെല്ലാം പൊന്നല്ല… ഒരു പെണ്കുട്ടി എന്ന നിലയില്‍ 16 വയസ്‌കാരിയുടെ ആഗ്രഹങ്ങളും,മോഹങ്ങലും,ചാപല്യങ്ങളും നിന്നെ തെറ്റായ കൂട്ടുകെട്ടില്‍ എത്തിക്കാതിരിക്കട്ടെ..വന്ന വഴി മറക്കാതെ ഇരിക്കട്ടെ… വ്യക്തിത്വം മറന്നു ജീവിക്കാതെ ഇരിക്കട്ടെ..എല്ലാ നന്മകളും പ്രിയ സുഹൃത്തിന്..

LEAVE A REPLY

Please enter your comment!
Please enter your name here